OPEN NEWSER

Thursday 01. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

യു ഡി എഫ് കണ്‍വെന്‍ഷനില്‍ മാധ്യമപ്രവര്‍ത്തകന് നേരെ കയ്യേറ്റ ശ്രമം;ശക്തമായി പ്രതിഷേധിക്കുന്നതായി പ്രസ് ക്ലബ്ബ് 

  • S.Batheri
15 Mar 2021

ബത്തേരി: സുല്‍ത്താന്‍ ബത്തേരി യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ വെച്ച് റിപ്പോര്‍ട്ടര്‍ ടിവി ക്യമാറമാന്‍ മനു ദാമോദറിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമം. രമേശ് ചെന്നിത്തലയുള്‍പ്പെടെ വേദിയിലുള്ളപ്പോഴാണ് സംഭവം.യോഗത്തില്‍ ബഹളമുണ്ടാക്കിയയാളെ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോഴാണ് സംഭവം. കണ്‍വന്‍ഷനിടെ മാധ്യമ പ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച യു ഡി എഫ് പ്രവര്‍ത്തകരുടെ നടപടി അത്യന്തം അപലപനീയമാണെന്നും വാര്‍ത്ത നല്‍കുന്നയാള്‍ ഒരു വിഭാഗത്തിന് ഇഷ്ടപ്പെടുന്ന രീതിയില്‍ മാത്രം ദൃശ്യങ്ങള്‍ പകര്‍ത്താനല്ല വരുന്നതെന്നും അവിടെ വാര്‍ത്തയെന്ന് തോന്നുന്ന എല്ലാ ദൃശ്യങ്ങളും പകര്‍ത്തുമെന്നുംഅത് തങ്ങളുടെ ജോലിയുടെ ഭാഗമാണെന്നും വയനാട് പ്രസ് ക്ലബ് അറിയിച്ചു.

ജോലി നോക്കുന്ന ഒരാളെ കൈയൂക്ക് കൊണ്ട് നേരിടാനുള്ള ശ്രമം പാര്‍ട്ടി അണികളില്‍ നിന്നുണ്ടാവുമ്പോള്‍ അതിന് തടയിടുക എന്നതാണ് നേതാക്കള്‍ ചെയ്യേണ്ടത്. ബത്തേരിയിലുണ്ടായ സംഭവത്തില്‍ ഇത്തരത്തല്‍ ഒരു നടപടിയും ആരില്‍ നിന്നും ഉണ്ടായില്ലെന്നത് ഖേദകരമാണ്.  സമ്മുന്നതനായ ഒരു നേതാവ് പങ്കെടുത്ത പരിപാടിയില്‍ അച്ചടക്കം പാലിക്കാനാവാത്ത യു ഡി എഫിന്റെ കുറവ് മറക്കാന്‍ മാധ്യമ പ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത പ്രവൃത്തിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി പ്രസ് ക്ലബ്ബ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇനിയും ഇത്തരം പ്രവണതകള്‍ തുടരാനാണ് ഭാവമെങ്കില്‍ നിശബ്ദരാകുമെന്ന് കരുതേണ്ടെന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നതായും മാധ്യമ കൂട്ടായ്മ മുന്നറിയിപ്പ് നല്‍കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജനങ്ങളെ പരിഭ്രാന്തരാക്കി നടുറോഡില്‍ പടക്കം പൊട്ടിച്ചു; പോലീസ് കേസെടുത്തു
  • പ്രകൃതി ദുരന്ത മാലിന്യ സംസ്‌കരണ മാതൃക; മാര്‍ഗ്ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍
  • പൂപ്പൊലി പുഷ്പ മേള നാളെ മുതല്‍; മേള മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും
  • ഇസ്രയേലില്‍ വെച്ച് മരണപ്പെട്ട ജിനീഷിന്റെ ഭാര്യ രേഷ്മയും മരണപ്പെട്ടു
  • ഇന്നുരാത്രി 12 വരെ ബാറില്‍ മദ്യം
  • പുതുവത്സരാഘോഷം; താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം
  • വയനാട്ടിലെ മുതിര്‍ന്ന ബിജെപി നേതാവ് പി.സി മോഹനന്‍ മാസ്റ്റര്‍ നിര്യാതനായി.
  • വയനാട്ടിലെ മുതിര്‍ന്ന ബിജെപി നേതാവ് പി.സി മോഹനന്‍ മാസ്റ്റര്‍ നിര്യാതനായി.
  • പുതുവര്‍ഷത്തെ കരുതലോടെ വരവേല്‍ക്കാം; സജ്ജമായി വയനാട് ജില്ലാ പോലീസ്
  • വീട്ടില്‍ കയറി മോഷണം; സ്ഥിരം മോഷ്ടാവ് പിടിയില്‍; പിടിയിലായത് ഇരുപതോളം കേസുകളിലെ പ്രതി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show