തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു, പിന്നില്‍ സി.പി.എം നേതാക്കള്‍: ഇ.എ ശങ്കരന് ; ജില്ലാ പോലീസ് മേധാവിക്ക് ഇന്ന് പരാതി നല്‍കും
ബത്തേരി: സി.പി.എമ്മില്‍ നിന്ന് രാജിവച്ച് കോണ്ഗ്രസ്സിലെത്തിയതിന് പിന്നാലെ തന്റെ ഫേസ്ബുക് പേജില്‍ നിന്നും പുറത്ത് വന്ന പോസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഇ.എ ശങ്കരന്. തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതായും, പേജിന്റെ പാസ്സ്വേര്‍ഡ് അറിയാവുന്ന സി.പി.എം നേതാക്കളാണ് ഇതിന് പിന്നിലെന്നും, ഈ വിഷയത്തില്‍ ജില്ലാ പോലീസ് മേധാവിക്ക് ഇന്ന് തന്നെ പരാതി നല്‍കുമെന്നും ശങ്കരന് പ്രതികരിച്ചു. ഇന്നലെ രാത്രി 8 മണിയോടെയാണ് ശങ്കരന് ബത്തേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്നും,ഈ കാര്യം ഐസി ബാലകൃഷ്ണന് ഉറപ്പ് നല്‍കിയതായും,ആ ഉറപ്പിന്മേലാണ് കോണ്‍ഗ്രസിലേക്ക് എത്തിയതുമെന്നുള്ള ശങ്കരന്റെ എഫ്.ബി പേജില്‍ നിന്നും പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധിയാളുകളാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തും , സ്ക്രീന്‍ഷോട്ട് എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍