OPEN NEWSER

Monday 02. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൊവിന്‍ പോര്‍ട്ടലില്‍ തകരാര്‍; വാക്‌സിന്‍ രജിസ്‌ട്രേഷന്‍ തടസം നേരിടുന്നു

  • National
03 Mar 2021

കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ തടസം നേരിടുന്നു. കൊവിന്‍ പോര്‍ട്ടലില്‍ തകരാര്‍ പരിഹരിക്കാന്‍ നാല് ദിവസം എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ കൊവിന്‍ അപ്പ് വഴിയും ആരോഗ്യ സേതു ആപ്പ് വഴിയുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടില്ല.രണ്ടാം ഘട്ടത്തില്‍ വാക്‌സിനായുള്ള രജിസ്‌ട്രേഷന്‍ കൊവിന്‍ പോര്‍ട്ടലിലൂടെ മാത്രമേ നടത്തനാകൂ എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതുവരെ 50 ലക്ഷത്തിന് മുകളില്‍ ആളുകളാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്. നിരവധി ആളുകള്‍ ഒരേസമയം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതാവാം തടസങ്ങള്‍ ഉണ്ടാവാന്‍ കാരണം ആയത്. നിലവില്‍ കൊവിന്‍ ആപ്പ് വഴി രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടില്ല.

അതേസമയം രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വാക്‌സിന്‍ സ്വീകരിച്ചു. അതിനിടെ മഹാരാഷ്ട്രയില്‍ മരിച്ച െ്രെഡവര്‍ സുഖ്‌ദേവ് കിര്‍ദത്ത് വാക്‌സിന്‍ സ്വീകരിച്ചതിന്റെ പ്രത്യാഘാതത്തിലല്ല മരണപ്പെട്ടതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്ത് തുടര്‍ച്ചയായി 17ആം ദിവസത്തിലും കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായി. കേരളം അടക്കം രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല എന്ന് അധികൃതര്‍ അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നവതിയുടെ നിറവില്‍ വെങ്കിട്ടരാമന്‍ മാസ്റ്റര്‍
  • 325 ഗ്രാമോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളെ എക്‌സൈസ് പിടികൂടി
  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
  • കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി; പിടിയിലായത് സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളിലെ പ്രതി
  • പോക്‌സോ കേസില്‍ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍
  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show