മാന്‍കൊമ്പും, നിരോധിത കറന്‍സിയും പിടികൂടി; പ്രതി ഒളിവില്‍
മുത്തങ്ങ: കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍നടത്തിയ പരിശോധനയില്‍ മാന്‍കൊമ്പുകളും, നിരോധിത കറന്‍സിയും പിടികൂടി. ജയില്‍ ശിക്ഷയില്‍ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങിയ മുത്തങ്ങ തകരപ്പാടി കുറുവക്കോടന്‍ കെ.എം ഷമീര്‍ (43) എന്നയാളുടെ വീട്ടില്‍ നിന്നുമാണ് തലയോട്ടിയോട് കൂടിയതും അല്ലാത്തതുമായ മാന്‍കൊമ്പുകളും, 1,97,000 രൂപയുടെ നിരോധിത ഇന്ത്യന്‍ കറന്‍സിയും പിടികൂടിയത്. വയനാട് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി രജികുമാറും ലഹരി വിരുദ്ധ സേനാംഗങ്ങളും,ബത്തേരി എസ്.ഐ വി.ഒ മുകുന്ദനും, സംഘവും നടത്തിയ പരിശോധനയിലാണ് മാന്‍ കൊമ്പും, നിരോധിത കറന്‍സിയും കണ്ടെത്തിയത്.പ്രതിയുടെ പേരില്‍ വന്യ ജീവി സംരക്ഷണ നിയമപ്രകാരവും, സ്‌പെസിഫൈഡ് ബാങ്ക് നോട്ട് ആക്ട് 2017 പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. ഷമീര്‍ ഒളിവിലായതിനാല്‍ അറസ്റ്റുചെയ്യാന്‍ സാധിച്ചില്ലെന്നും, അന്വേഷണം നടത്തി വരുന്നതായും പോലീസ് വ്യക്തമാക്കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍