OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വീട് കുത്തി പൊളിച്ച് മോഷണം; പ്രതി അറസ്റ്റില്‍

  • S.Batheri
23 Jan 2021

അമ്പലവയല്‍: അമ്പലവയല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെതോമാട്ടുച്ചല്‍ അമ്പാടി വീട്ടില്‍ രവീന്ദ്രന്‍ എന്നയാളും കുടുംബവുംവീട്ടിലില്ലാത്ത സമയം വീടിന്റെ അടുക്കള ഭാഗത്തെ വാതിലിന്റെ  പൂട്ട് പൊളിച്ച് അകത്തു കയറി ബെഡ്‌റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 2800/ രൂപയും , രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണവും, ടൈറ്റാന്‍ വച്ചും ഒരു മൊബൈല്‍ ഫോണും മോഷണം നടത്തിയ പ്രതികളില്‍ ഒരാള്‍ പിടിയില്‍. തമിഴ്‌നാട് കോയമ്പത്തൂര്‍ മേട്ടുപ്പാളയം ആളാംകൊമ്പ് സ്വദേശിയായ വിജയന്‍ എന്ന് വിളിക്കുന്ന കുട്ടിവിജയന്‍ (46) ആണ് പിടിയിലായത്. ഇയാള്‍ തമിഴ്‌നാട് മേട്ടുപ്പാളയത്ത് ഒളിവില്‍കഴിയുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രാഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അമ്പലവയല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എലിസബത്തിന്റെനേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മേട്ടുപാളയത്തില്‍ നിന്നും പിടികൂടിയത്.മേട്ടുപാളയത്തില്‍ നിന്നും കസറ്റഡിയിലെടുത്ത് സ്‌റ്റേഷനില്‍ എത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പടുത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച് കോടതിയില്‍ ഹാജരാക്കി റിമാന്റ്ചെയ്തു. പ്രതി അമ്പലവയലിലെ പുതുകാട് കേളനിയിലാണ് മുന്‍പ്താമസിച്ചിരുന്നത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുമാറ്റുമായി പ്രതിയെജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നും കൂട്ട് പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ്ചെയ്യുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു . എസ്.ഐ. അനൂപ്എസ്.സി.പി.ഒ മാരായ ഷാജഹാന്‍, രവി , എല്‍ദോ, എന്നിവരാണ് മേടുപാളയത്തില്‍നിന്നും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show