OPEN NEWSER

Thursday 09. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ; ടി.എസ്.എ വയനാട് സീനിയേഴ്‌സ് ചാമ്പ്യന്മാരായി 

  • S.Batheri
11 Jan 2021

മീനങ്ങാടി: മണിവയല്‍ യൂണിറ്റ് യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ മല്‍സരത്തില്‍ ട്രൈബല്‍ സ്‌പോര്‍ട്‌സ് അക്കാദമി(ടി.എസ്.എ) വയനാട് ചാമ്പ്യന്മാരായി. മണിവയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ടി.എസ്.എ  വയനാട് ജൂനിയേഴ്‌സിനെയാണ് ടി.എസ്.എ വയനാട്  സീനിയേഴ്‌സ് പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയത്.ടി.എസ്.എയിലെ അജിത്തിനെ കളിയിലെ കേമനായും, സിലിജ് മികച്ച ഗോള്‍ കീപ്പറായും, ആനന്ദിനെ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും തിരഞ്ഞെടുത്തു.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനദാനംനിര്‍വ്വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് നവനീത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അമല്‍ ജോയ്, വാര്‍ഡ് മെമ്പര്‍മാരായ ശാന്തി സുനില്‍, ടി.എസ്. ജനീവ് , യൂത്ത് കോണ്‍ഗ്രസ് മീനങ്ങാടി മണ്ഡലം ഭാരവാഹികളായഅനീഷ് റാട്ടക്കുണ്ട്, ലിന്റോ കുര്യാക്കോസ്, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ഷാജി തോമ്പ്രയില്‍,  അജയ് രാജ്, മാനികാവ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അനില്‍, എം.എസ്.ജിതിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വൈത്തിരിയില്‍ കിണര്‍ നിര്‍മ്മാണത്തിനിടെ അപകടം; അതിഥി തൊഴിലാളി മരിച്ചു
  • പുല്‍പ്പള്ളി പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ സണ്‍ സൈഡ് അപകടാസ്ഥയില്‍
  • നിശബ്ദ പ്രചരണ ദിവസം വോട്ടുറപ്പിച്ച് എം എസ് വിശ്വനാഥന്‍
  • പുല്‍പ്പള്ളിയില്‍ മോഷ്ടാക്കളുടെ നിരന്തര സാന്നിധ്യം; പ്രതിരോധവുമായി നാട്ടുകാര്‍
  • വനം വകുപ്പ് പിടികൂടിയ പുലി ചത്തു; പുലിക്ക് പരിക്കേറ്റിരുന്നതായി വനം വകുപ്പ്
  • നിശബ്ദ പ്രചരണദിവസവും നിരവധിയിടങ്ങളിലെത്തി വോട്ടഭ്യര്‍ഥിച്ച് സിദ്ദിഖ്
  • വയനാട് ജില്ലയില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി
  • മാനന്തവാടിയില്‍ ആര് വാഴും ?!
  • മാനന്തവാടിയില്‍ ആര് വാഴും ?!
  • കല്‍പ്പറ്റയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show