OPEN NEWSER

Monday 02. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട്ടില്‍ ചരിത്രമെഴുതി 'കേരളം' രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം ജേതാക്കള്‍ ;ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പ്പിച്ചു

  • Ariyippukal
17 Jan 2019

വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ചരിത്ര വിജയം. ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പിച്ചാണ് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിയില്‍ പ്രവേശിച്ചത്. ആദ്യമായാണ് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയാണ് ഗുജറാത്തിനെ തകര്‍ത്തത്. നാല് വിക്കറ്റുമായി സന്ദീപ് വാരിയര്‍ പിന്തുണകൊടുത്തു. ആദ്യഇന്നിംഗ്‌സില്‍ കേരളം 185, ഗുജറാത്ത് 162 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സില്‍ കേരളം 171 അടിക്കുകയും ഗുജറാത്ത് കേവലം 81 റണ്‍സിന് പുറത്താകുകയുമായിരുന്നു.

195 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിനെ കേരള ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ പോലും കേരള ബൗളര്‍മാരെ വെല്ലുവിളിക്കാന്‍ ഗുജറാത്തിന് ആയില്ല. 20 റണ്‍സെടുക്കുന്നതിനിടയ്ക്ക് മൂന്ന് വിക്കറ്റുകളാണ് കേരളം വീഴ്ത്തിയത്. കേരളത്തിന് ഭീഷണിയായേക്കാവുന്ന ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേലിനെ മികച്ച ത്രോയിലൂടെ സച്ചിന്‍ ബേബി പുറത്താക്കിയതോടെ കേരളം വിജയത്തിലേക്ക് ഏതാണ്ട് അടുത്തിരുന്നു. പിന്നീടെല്ലാം ചടങ്ങുകള്‍ മാത്രമായിരുന്നു. ഇന്ത്യന്‍ ടീമില്‍ കളിച്ച് പരിചയമുള്ള അക്‌സര്‍ പട്ടേല്‍(2) പിയൂഷ് ചൗള(4) എന്നിവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. രണ്ട് പേര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം കടന്നത്. രാഹുല്‍ വി ഷാ(33) ധ്രുവ് രാവല്‍(17).91,102,113, 184,575,596,627,688,699,8110 എന്നിങ്ങനെയായിരുന്നു ഗുജറാത്തിന്റെ വിക്കറ്റ് വീഴ്ച.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
  • കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി; പിടിയിലായത് സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളിലെ പ്രതി
  • പോക്‌സോ കേസില്‍ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍
  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
  • മയക്കുമരുന്നുമായി വിദേശ യുവാവ് പിടിയില്‍
  • വയനാട് സ്വദേശി പെരുവണ്ണാമൂഴിയില്‍ മുങ്ങി മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show