OPEN NEWSER

Tuesday 16. Sep 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

   കായികതാരങ്ങളെ സംരക്ഷിക്കുക സര്‍ക്കാര്‍ നയം:മന്ത്രി എ.സി മൊയ്തീന്‍;  2 മാസത്തിനകം 250 പേര്‍ക്ക് നിയമനം

  • Kalpetta
02 Jul 2018

കായിക മേഖലയില്‍ മികവ് തെളിയിച്ച 250 പേര്‍ക്ക് രണ്ടു മാസത്തിനകം സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുമെന്ന് വ്യവസായ, കായിക-യുവജനക്ഷേമ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. കോവക്കുനിയിലെ ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയം നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനം മുണ്ടേരിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കായിക താരങ്ങളെ സംരക്ഷിക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. ദേശീയ ഗെയിംസിന്റെ ഭാഗമായ 72 പേര്‍ക്ക് ഇതിനകം ജോലി നല്‍കി. 65 കായികതാരങ്ങളെ പോലിസ് വകുപ്പില്‍ നിയമിച്ചു. കെ.എസ്.ഇ.ബിയില്‍ 12 പേര്‍ക്കും തൊഴില്‍ നല്‍കിയിട്ടുണ്ട്. ചെറുപ്രായത്തിലുള്ള കുട്ടികളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കാന്‍ കിക്കോഫ് എന്ന പേരില്‍ 15 കേന്ദ്രങ്ങള്‍ സ്ഥാപിക്കും. നാടന്‍കളികളുടെ പ്രചാരണത്തിനു വേണ്ടി കളിത്തട്ട് എന്ന പേരില്‍ പദ്ധതിയൊരുക്കും. ടെന്നീസ് കളി പ്രോല്‍സാഹിപ്പാക്കാനും കുട്ടികളുടെ കായികക്ഷമത വര്‍ധിപ്പിക്കാനും പദ്ധതി തയ്യാറാക്കും. നീന്തല്‍ പഠിക്കാന്‍ സ്പ്ലാഷ് എന്ന പേരില്‍ പദ്ധതി തയ്യാറാക്കും. ആരോഗ്യപരിപാലനത്തിനു വേണ്ടി സംസ്ഥാനത്ത് ഏഴു സ്ഥലങ്ങളില്‍ കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് പാര്‍ക്ക് സ്ഥാപിക്കും. ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കാന്‍ ഓപറേഷന്‍ ഒളിംപിയ പദ്ധതി തയ്യാറാക്കി. പുതിയ സ്‌പോര്‍ട്‌സ് നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ കായികതാരങ്ങളെയും വിളിച്ചുചേര്‍ത്ത് ഇതിന്റെ കരട് രേഖ തയ്യാറാക്കി. നിയമം വരുന്നതോടെ സ്ഥാപിത താല്‍പര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. ഗ്രേസ് മാര്‍ക്കിന് വേണ്ടിയാണ് സ്‌കൂളില്‍ കുട്ടികളെ സ്‌പോര്‍ട്‌സിന് അയക്കുന്നത് എന്ന ചിന്താഗതിയില്‍ നിന്നു മാതാപിതാക്കള്‍ മാറണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കിഫ്ബി വഴി 800 കോടി രൂപ നാലുവര്‍ഷക്കാലം കൊണ്ട് കായികരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിന് വേണ്ടി നിക്ഷേപിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

 

ജില്ലാ സ്റ്റേഡിയത്തിന് കിഫ്ബി വഴി 18.67 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്‌ബോള്‍ മൈതാനം, ആറു ലൈനുകളുള്ള 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, 26900 ചതുരശ്ര അടി വിഐപി ലോഞ്ച്, കളിക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള ഓഫിസ് മുറികള്‍ എന്നിവയോടുകൂടിയ മൂന്നു നിലകളുള്ള പവലിയന്‍ കെട്ടിടം, 9500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു നിലകളുള്ള അമിനിറ്റീസ് കേന്ദ്രം എന്നിവയും ഇതോടെ യാഥാര്‍ഥ്യമാവും. 29 വര്‍ഷം മുമ്പ് എം ജെ വിജയപത്മനാണ് സ്റ്റേഡിയത്തിന് സ്ഥലം നല്‍കിയത്.

 

ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.ഐ ഷാനവാസ് എംപി മുഖ്യപ്രഭാഷണം നടത്തി. കായിക-യുവജന കാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, വൈസ് ചെയര്‍മാന്‍ ആര്‍ രാധാകൃഷ്ണന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, കായികതാരങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാധ്യമ പ്രവര്‍ത്തകരോട് രൂക്ഷമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
  • വയലില്‍ നടന്നും പാട്ട് കേട്ടും പത്മശ്രീ ചെറുവയല്‍ രാമനൊപ്പം പ്രിയങ്ക ഗാന്ധി എം.പി!
  • വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു
  • കുറുവ ദ്വീപ് മനോഹരിയായി, പ്രവേശനം പുനരാരംഭിച്ചു.
  • പ്രിയങ്ക ഗാന്ധി എംപിയുടെ മണ്ഡല പര്യടനം: മാധ്യമങ്ങള്‍ അകലം പാലിക്കുന്നു
  • ജോസ് നെല്ലേടത്തിന് നാട് വിട നല്‍കി
  • വയനാട് ജില്ലയിലെ മികച്ച പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം
  • എംഡിഎംഎ യുമായി യുവാവും യുവതിയും എക്‌സൈസിന്റെ പിടിയില്‍
  • ചൂരല്‍മല മുണ്ടക്കൈ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം. പി.
  • വെടിയുണ്ടകളുമായി യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show