OPEN NEWSER

Tuesday 17. Mar 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കോട്ടേഴ്‌സില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പരാതി പ്രതിക്ക് പത്തരവര്‍ഷം തടവ്

  • Mananthavadi
23 May 2018

തലപ്പുഴ കരുണാലയം മുരളീധരന്‍ (48) നെയാണ് മാനന്തവാടി സ്‌പെഷല്‍ കോടതി ജഡ്ജി സെയതലവി ശിക്ഷിച്ചത്.മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനും, വീട്ടില്‍ അതിക്രമിച്ച് കയറിയതിനും, കൂടാതെ എസ്.സി എസ്.ടി നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴയായി വിധിച്ച ഒരു ലക്ഷം അടക്കുകയാണെങ്കില്‍ ആറ്മാസം ശിക്ഷയില്‍ ഇളവ് ലഭിക്കും. തലപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ ആരുമില്ലാത്ത നേരത്ത് കോര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായാണ് പരാതി.2016 ഡിസംബര്‍ 14 നായിരുന്നു കേസിനാസ്പദമായ സംഭവം. തലപ്പുഴ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.  വാടകയ്ക്ക് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വീട്ടമ്മയെ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ചെത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. ബലാംത്സംഗ ശ്രമിത്തിന് ഏഴ് വര്‍ഷം ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ച് കയറിയതിന് ആറു മാസം എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമം മറ്റു വകുപ്പുകള്‍ എന്നിവ പ്രകാരം മൂന്ന് വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. പ്രൊസിക്യൂഷന് വേണ്ടി സെപ്ഷ്യല്‍ പബല്‍ക് പ്രൊസിക്യൂട്ടര്‍ ജോഷി മുണ്ടയ്ക്കല്‍ ഹാജരായി.മാനന്തവാടി ഡിവൈഎസ്പി കെസി ഹരഹരനും, എസ്എംഎസ് ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിയുമാണ് കേസ് അന്വേഷിച്ചത്. 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിയമസഭാ തിരഞ്ഞെുപ്പ്; നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു
  • കുഴല്‍പ്പണം തട്ടിയെടുത്ത കേസ്: വൈത്തിരി മുന്‍ എസ്എച്ച്ഒ യെ അറസ്റ്റ് ചെയ്തു
  • നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു
  • ബാണാസുര സാഗര്‍ ഡാം റിസര്‍വോയറില്‍ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി
  • ബത്തേരിയില്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റ് എല്‍ഡിഎഫ് റോഡ് ഷോ
  • വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം; കൊല്ലം സ്വദേശി പിടിയില്‍; പിടിയിലായത് കവര്‍ച്ച, ഗാര്‍ഹീക പീഡനം, വഞ്ചനക്കേസുകളുള്‍പ്പെടെ നിരവധി കേസുകളില്‍പ്പെട്ടയാള്‍
  • ബത്തേരിയില്‍ എംഎസ് വിശ്വനാഥന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
  • മാനന്തവാടിയില്‍ ഒ.ആര്‍ കേളു എല്‍ഡിഎഫ് സ്ഥാനാര്‍ഥി
  • നിരവധി മോഷണ കേസുകളിലെ പ്രതി പിടിയില്‍
  • മാനന്തവാടിയില്‍ ഒ.ആര്‍ കേളു; ബത്തേരിയില്‍ എംഎസ് വിശ്വനാഥന്‍; എല്‍ഡിഎഫ് പ്രഖ്യാപനം ഉടന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show