കൊളഗപ്പാറ വാഹനാപകടം; മരണം മൂന്നായി

മാര്‍ച്ച് 3 ന് ബത്തേരി കൊളഗപ്പാറ ഉജാലപ്പടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന നീലേശ്വരം കോട്ടപ്പുറം ഷബീര്‍ മന്‍സില്‍ ഷബീര്‍ (35) മരണപ്പെട്ടു.ഇതോ ടെ അപകടത്തിലെ മരണസംഖ്യ മൂന്നായി.ഷബീ റിന്റെ മകന്‍ അമന്‍ (3),കാഞ്ഞങ്ങാട് സ്വദേശി നബീര്‍ (30) എന്നിവര്‍ അന്നേ ദിവസം മരണപ്പെട്ടിരുന്നു.ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.മാര്‍ച്ച് 3 ന് രാവിലെ 7.30 യോടെയാണ് അപകടം സംഭവിച്ചത്. കല്‍പ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ബത്തേരിഭാഗത്തേക്ക് പോവുകയായിരുന്ന കെ.എ 03 എ ബി 3735 കാറുമാണ് അപകടത്തില്‍പെട്ടത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍