നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി; യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു

കാസര്‍കോട് പോയി തിരിച്ചുവരികയായിരുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മാരുതി ആള്‍ട്ടോ കാറാണ് അപകടത്തില്‍പെട്ടത്. മാനന്തവാടി ദ്വാരകയിലെ ഹൈ ടെക് ഫര്‍ണ്ണിച്ചറിന്റെ മുന്‍വശത്തെ ചില്ലിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറിയത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. കാറിനുള്ളില്‍ മൂന്ന് പേരുണ്ടായിരുന്നൂവെങ്കിലും മൂവരും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. കടയുടെ മുന്‍വശത്തായി നാല് പോസ്റ്റുകള്‍ ഉണ്ടായിരുന്നതിനാലാണ് അപകടം വഴിമാറിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍