കാക്കവയല്‍ സ്വദേശിനി മലപ്പുറത്ത് വാഹന അപകടത്തില്‍ മരിച്ചു; അപകടത്തില്‍ ഭര്‍ത്താവുള്‍പ്പെടെ 5 പേര്‍ക്ക് പരുക്ക്

മലപ്പുറം ചങ്ങരംകുളത്ത് സംസ്ഥാന പാതയില്‍ മാന്തടത്ത് കാറും മിനി ലോറിയും കൂട്ടിയിടിച്ച് കാകാക്കവയല്‍ സ്വദേശി തട്ടോട്ടില്‍ ഹസൈനാരുടെ ഭാര്യ ഫാത്തിമ്മ(55)ആണ് മരിച്ചത്.ഹസൈനാര്‍(62), ബന്ധുക്കളായ കാടാമ്പുഴ സ്വദേശി കണ്ണംതൊടി ഹൗസില്‍ താഹിറ(38)മകള്‍ അല്‍ഫ(10)മിനിലോറിയിലെ യാത്രക്കാരായ പഴനി സ്വദേശി ജയപ്രകാശ്(56)എറണാംകുളം കോലഞ്ചേരി സ്വദേശി അമ്പാമറ്റത്തില്‍ സജീഷ്(36) എന്നിവര്‍ക്കാണ് പരിക്കേറ്റത്.കുറ്റിപ്പുറം തൃശ്ശൂര്‍ പാതയില്‍ മേലേ മാന്തടത്ത് ഇന്ന് കാലത്ത് ഒമ്പത് മണിയോടെയായിരുന്നു അപകടം. കാക്കവയലിലെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനാണ് ഹസൈനാര്‍. ഹസൈനാരുടെ ബന്ധുവിനെയും കൊണ്ട് തൃശ്ശൂരിലേ സ്വകാര്യ ആശുപത്രിയിലേക്ക് പോകവെയായിരുന്നു അപകടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍