ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു;നാല് പേര്‍ക്ക് പരുക്ക്;ഒരാളുടെ നില അതീവഗുരുതരം

വയനാട് കൊളഗപ്പാറ ഉജാല പടിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചു. കാസര്‍കോഡ് നീലേശ്വരം ഷബീര്‍ മന്‍സില്‍ അമന്‍ ഷബീര്‍ (3), കാഞ്ഞങ്ങാട് സ്വദേശി നദീര്‍ (30) എന്നിവരാണ് മരിച്ചത്.അമന്റെ പിതാവ് ഷബീര്‍ (35) അതീവഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. അമന്റെ സഹോദരന്‍ ഇഷാന്‍ ഷബീര്‍ (05), മാതാവ് ഷന്‍സീറ (28), കാഞ്ഞങ്ങാട് സൗദ മന്‍സില്‍ സുമയ്യ അഷ്‌റഫ് (19) എന്നിവര്‍ പരുക്കുകളോടെ ചികിത്സയിലാണ്.ഇന്ന് രാവിലെ 7.30 യോടെയാണ് അപകടം.കല്‍പ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ബത്തേരിഭാഗത്തേക്ക് പോവുകയായിരുന്ന കെ.എ 03 എ ബി 3735 കാറുമാണ് അപകടത്തില്‍ പെട്ടത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍