സ്‌ക്കൂളുകള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് മാനന്തവാടി:14,ബത്തേരി:24,വൈത്തിരി:14

വിദ്യഭ്യാസ വകുപ്പില്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും മതിയായ രേഖകള്‍ ഹാജരാക്കാതെ പ്രവര്‍ത്തിച്ചുവന്നിരുന്ന 49 എല്‍.പി, യു.പി സ്‌ക്കൂളുകള്‍ക്കും, ഒരു ഹൈസ്‌ക്കൂളിനുമാണ് അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്നാണ് നോട്ടിസിലുള്ളത്. ജില്ലയിലെ മുഴുവന്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളോടും 15 ദിവസത്തിനുള്ളില്‍ അംഗീകാരം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മതിയായ രേഖകള്‍ ഹാജരാക്കാത്ത സ്‌കൂളുകള്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിരവധി സ്‌കൂളുകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ചില വിദ്യാലയങ്ങള്‍ കുറഞ്ഞ കാലത്തേയ്ക്ക് സ്‌റ്റേ ഉത്തരവ് സമ്പാദിച്ചിട്ടുമുണ്ട്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചുവന്ന എല്‍പി യുപി സ്‌കൂളുകള്‍ക്ക് അതത് ഉപജില്ലകളിലെ എഇഒ മാരും ഹൈസ്‌കൂളിന് ഡിഇഒയുമാണ് അടച്ചു പൂട്ടല്‍ നോട്ടിസ് നല്‍കിയത്. മാനന്തവാടി ഉപജില്ലയിലെ 14 സ്‌ക്കൂളുകള്‍ക്കും, ബത്തേരി ഉപജില്ലയിലെ 21 സ്‌ക്കൂളുകള്‍ക്കും, വൈത്തിരി ഉപജില്ലയിലെ 14 സ്‌ക്കൂളുകള്‍്കകുമാണ് ബന്ധപ്പെട്ട ഉപജില്ലകളിലെ ഉപജില്ലാ വിദ്യഭ്യാസ ഓഫീസര്‍മാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. വിദ്യഭ്യാസ വകുപ്പിന്റെ കയ്യിലുള്ള ലിസ്റ്റില്‍ ഇതില്‍കൂടുതല്‍ സ്്കുളുകളുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും നിലവില്‍ തുറന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്‌കൂളുകള്‍ക്കാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയത്. പല സ്‌ക്കൂളുകളും ആദ്യമേ അടച്ചുപൂട്ടിയതിനാലാണിത്. വിദ്യഭ്യാസ വകുപ്പ് നിര്‍ദ്ദേശിക്കുന്ന ഭൗതീക സാഹചര്യങ്ങളും, അടിസ്ഥാന സൗകര്യങ്ങളും പല സ്‌ക്കൂളുകളിലും പാലിച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി വിദ്യഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അടച്ചു പൂട്ടല്‍ നടപടികള്‍ കൈക്കൊള്ളേണ്ടത് അതത് വില്ലേജ് ഓഫിസര്‍മാരാണ്. കുട്ടികളെ അംഗീകാരമുള്ള സ്‌കൂളുകളിലേക്ക് മാറ്റണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള അറിയിപ്പ് ബോര്‍ഡുകള്‍ 50 സ്‌കൂളുകളുടെയും മുന്‍പില്‍ സ്ഥാപിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസ് അറിയിച്ചിട്ടുണ്ട്.. സിബിഎസ്ഇ സിലബസ് പിന്‍തുടരുന്ന സ്‌കൂളുകളാണ് നോട്ടിസ് ലഭിച്ചിട്ടുള്ളവയില്‍ അധികവും. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിരവധി സ്‌കൂളുകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ചില വിദ്യാലയങ്ങള്‍ കുറഞ്ഞ കാലത്തേയ്ക്ക് സ്‌റ്റേ ഉത്തരവ് സമ്പാദിച്ചിട്ടുമുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍