പുല്‍പ്പള്ളി ബൈക്ക് അപകടം:രണ്ടാമത്തെ വ്യക്തിയും മരിച്ചു

പുല്‍പ്പള്ളി ബൈക്കപകടത്തില്‍ പരുക്കേറ്റ രണ്ടാമത്തെ വ്യക്തിയും മരിച്ചു. പുല്‍പ്പള്ളി ആനപ്പാറ വള്ളവന്‍തോട്ട് പത്രോസ് മറിയാമ്മ ദമ്പതികളുടെ മകന്‍ അനീഷ് (28) ആണ് മരിച്ചത്. ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച അനീഷിനെ വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലെക്ക് കൊണ്ടു പോയിരുന്നു.അവിടെ വെച്ച് ഏഴരയോടെ മരണപ്പെടുകയായിരുന്നു. അനൂപ് ഏക സഹോദരനാണ്. ബൈക്കിലുണ്ടായിരുന്ന അനീഷിന്റെ സുഹൃത്ത് സൂരജ് അപകട സ്ഥലത്തുവെച്ച് മരണപ്പെട്ടിരുന്നു. മുള്ളന്‍കൊല്ലി പെരിക്കല്ലൂര്‍ റൂട്ടില്‍ മാടല്‍ വളവില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍