OPEN NEWSER

Monday 05. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രി ആര്‍.സി.സി മോഡലാക്കുന്നു; ആലോചനയോഗം നാളെ

  • Mananthavadi
01 Mar 2018

മാനന്തവാടി: എടവക നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ ക്യാന്‍സര്‍ ആശുപത്രി ഉന്നത നിലവാരത്തിലുള്ള ആര്‍.സി.സി മോഡല്‍ ആശുപത്രിയാക്കി വികസിപ്പിച്ചെടുക്കുന്നതിനെ പറ്റി ആലോചിക്കുന്നതിന്നായി ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹിക പ്രതിനിധികളുടെയും യോഗം നാളെ (മാര്‍ച്ച് 2) ഉച്ചക്ക് രണ്ട് മണിക്ക് ചേരുമെന്ന് മാനന്തവാടിബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീത രാമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചുനിലവില്‍ ആശുപത്രിയില്‍ ആധുനിക രീതിയിലുള്ള റേഡിയോ തെറാപ്പി, കീമോതെറാപ്പി, യൂണിറ്റുകള്‍ പൂര്‍ത്തികരിച്ച് ഉദ്ഘാടനത്തിന് സജ്ജമായിരിക്കയാണ്. ജില്ലയിലെയും സമീപ പ്രദേശങ്ങളിലുള്ളവര്‍ക്കും കൂടതല്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കി ഉന്നത നിലവാരത്തിലുള്ള ആര്‍.സി.സി.മോഡല്‍ ആശുപത്രിയായി ഉയര്‍ത്തിയാല്‍ ആദിവാസികളുള്‍പ്പെടെ പൊതു ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകും. കേരളത്തില്‍ ജില്ലാതലത്തിലുള്ള രണ്ടാമത്തെക്യാന്‍സര്‍ കെയര്‍ യൂണിറ്റാണ് നല്ലൂര്‍നാട് ട്രൈ ബല്‍ ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്‌കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രിക്ക് കീഴില്‍ എറണാകുളത്ത് മാത്രമാണ് ക്യാന്‍സര്‍ കെയര്‍ യൂണിറ്റുള്ളത്വയനാട് ജില്ലയിലെനല്ലൂര്‍നാട് ഗവ. ട്രൈബല്‍ ആശുപത്രിയിലാണ് ക്യാന്‍സര്‍ കെയര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. അര്‍ബുദ രോഗികള്‍ക്കായി ഇപ്പോള്‍ കീമോ തെറാപ്പി ചികിത്സയാണ് ഇവിടെ നല്‍കുന്നത്. ബി.ആര്‍.ജി.എഫ് പദ്ധതിയിലൂടെ ലഭിച്ചത് 4.04 കോടി

2009 ലെ ബി.ആര്‍.ജി.എഫ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ക്യാന്‌സര്‍ കെയര്‍ യൂണിറ്റില്‍ റേഡിയേഷന്‍ മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള തുക ലഭിച്ചത്. 3.64 കോടി രൂപ ആദ്യം അനുവദിച്ചെങ്കിലും ഫണ്ട് തികയാത്തതിനെ തുടര്‍ന്ന് വീണ്ടും 40 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. 1.05 കോടി രൂപ ഉപയോഗിച്ച് മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള മുറിയുടെ സുരക്ഷാഭിത്തിയും മറ്റും പണിതു.  2.99 കോടി രൂപ വിനിയോഗിച്ചാണ് ടെലി കൊബാള്‍ട്ട് റേഡിയേഷന്‍ മെഷീന്‍ സ്ഥാപിച്ചത്. റേഡിയേഷന്റെ അളവ് തിട്ടപ്പെടുത്തി യൂണിറ്റിനു അംഗീകാരം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അംഗീകാരം നല്‍കേണ്ട അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡ് അധികൃതര്‍ സ്ഥലത്തെത്തി വിദഗ്ദ പരിശോധന നടത്തിയിട്ടുണ്ട്. പ്രാഥമികാന്വേഷണത്തില്‍ യൂണിറ്റില്‍ സജ്ജീകരിച്ച ക്രമീകരണങ്ങളില്‍ ഇവര്‍ തൃപ്തരാണ്. എല്ലാം അനുകൂലമായി വന്നതോടെ രോഗികള്‍ക്ക് റേഡിയേഷന്‍ നല്‍കാന്‍ സജ്ജമായിരിക്കയാണ്‌റേഡിയേഷന്‍ ചികിത്സ യാഥാര്‍ഥ്യമാകുന്നതോടെ

ജില്ലയിലെ ആദിവാസി വിഭാഗത്തിലുള്‍പ്പെടെയുള്ള നിര്‍ധന രോഗികള്‍ക്ക് ഏറെ ആശ്വാസമാവുംനല്ലൂര്‍നാട് ഗവ. െ്രെടബല്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത് മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്തിനു കീഴിലാണ്. ആസ്പത്രിയുടെയും ആസ്പത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ക്യാന്‍സര്‍ കെയര്‍ യൂണിറ്റിന്റെയും വികസനത്തിനായി ബ്‌ളോക്ക് പഞ്ചായത്ത് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെ ന്നും പത്രസമ്മേള ന ത്തില്‍ പറഞ്ഞുബ്‌ളോക്ക് പഞ്ചായത്ത്‌വൈസ് പ്രസിഡന്റ് കെ.ജെ. പൈലി ജില്ലാ കാന്‍സര്‍ കെയര്‍ യൂണിറ്റ് നോഡല്‍ ഓഫീസര്‍ ഡോ എം സന്തോഷ് ഡോ എ എന്‍ സഹദേവന്‍എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

 

 

 

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബിവറേജിലേക്ക് മദ്യവുമായി പോയ ലോറി മറിഞ്ഞു; പുല്‍പ്പള്ളി സ്വദേശിയായ ഡ്രൈവര്‍ മരിച്ചു
  • പുല്‍പ്പള്ളിയില്‍ വീട് കുത്തിതുറന്ന് വന്‍ മോഷണം
  • പുല്‍പ്പള്ളിയില്‍ വീട് കുത്തിതുറന്ന് വന്‍ മോഷണം
  • ദേശീയ വിരവിമുക്ത ദിനാചരണം ജനുവരി 6 ന്;വയനാട് ജില്ലയിലെ 19 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും
  • തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വെല്ലുവിളികളെ നേരിട്ട് നേടിയ വിജയം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
  • നിയമസഭാ തിരഞ്ഞെടുപ്പില്‍ ലക്ഷ്യം നൂറ് സീറ്റ്: കെ സി വേണുഗോപാല്‍
  • മദ്യലഹരിയില്‍ സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
  • മദ്യലഹരിയില്‍ തര്‍ക്കം;യുവാവിന് വെട്ടേറ്റു
  • പുനരധിവാസ ടൗണ്‍ഷിപ്പില്‍ 237 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി
  • കെപിസിസി ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റ്; ദ്വിദിന ക്യാമ്പ് ജനുവരി 4,5 ന് വയനാട്ടില്‍ നടക്കും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show