ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു സഹയാത്രികന് പരുക്ക്

പുല്‍പ്പള്ളി സെന്റ് മേരീസ് കോളേജിലെ കായിക അധ്യാപകന്‍ സോമന്റെ മകന്‍ ചെറ്റപ്പാലം തച്ചുകുഴിയില്‍ സൂരജ് (28) ആണ് മരിച്ചത്. സഹയാത്രികനായ ആനപ്പാറ വള്ളവന്‍തോട് അനീഷ് (28) നെ ഗുരുതര പരുക്കുകളോടെ ജില്ലാശുപത്രിയിലേക്ക് കൊണ്ടു പോയി. മുള്ളന്‍കൊല്ലി പെരിക്കല്ലൂര്‍ റൂട്ടിലെ മാടല്‍ വളവില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പോസ്റ്റിലിടിച്ച് മറിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഷീലയാണ് സൂരജിന്റെ മാതാവ്. സുസ്മിത ഏക സഹോദരിയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍