കാറും ബൈക്കും കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു; ഭാര്യയ്ക്കും മകള്‍ക്കും പരുക്ക്

മീനങ്ങാടി എലൈറ്റ് സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ ഹരി (50) യാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സീമയും, മകള്‍ തന്മയ കൃഷ്ണയും പരുക്കുകളോടെ കല്‍പ്പറ്റയിലെ ലിയോ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്നലെ രാത്രി ഒമ്പതരയോടെ മീനങ്ങാടി അമ്പലപ്പടിയില്‍ വെച്ചായിരുന്നു അപകടം. തുടര്‍ന്ന് മൂവരേയും ലീയോയില്‍ പ്രവേശിപ്പിച്ചൂവെങ്കിലും വിദഗ്ധ ചികിത്സാര്‍ത്ഥം ഹരിയെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും,അവിടെ വെച്ച് മരണപ്പെടുകയുമായിരുന്നു. കൊല്ലം സ്വദേശിയായ ഹരി ഭാര്യയുടെ ജോലിയുമായി ബന്ധപ്പെട്ട് മീനങ്ങാടിയില്‍ താമസിച്ചുവരികയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കൊല്ലത്തേക്ക് കൊണ്ടുപോകും. സീമ ബീനാച്ചി ഗവ.ഹൈസ്‌ക്കൂള്‍ അദ്ധ്യാപികയാണ്. മകള്‍ തന്മയ കൃഷ്ണ മീനങ്ങാടി ഗവ.എല്‍പി സ്‌കൂള്‍ ഒന്നാംതരം വിദ്യാര്‍ത്ഥിനിയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍