ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞടക്കം ഏഴ് പേര്‍ക്ക് പരുക്ക്

മേപ്പാടി:മേപ്പാടിക്ക് സമീപം മുപ്പൈനാടില്‍ ജീപ്പും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞടക്കം ഏഴ് പേര്‍ക്ക് പരുക്കേറ്റു.അച്ചൂര്‍ ആറാം മൈല്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ ഷജീര്‍ (24),കാര്‍ത്തു (50),റിതിക (1 മാസം)ആദി ദേവ് (8 മാസം),ആതിര (19),ബുസ്താന (14),ഹരിത (27) എന്നിവര്‍ക്കാണ് പരുക്കേറ്റത് .ഇവരെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിലിടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. .മേപ്പാടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍