നാട്ടോര്‍മകളുണര്‍ത്തി വയനാട് ഫെസ്റ്റ് 2018

പ്രവാസി വയനാട് യു.എ.ഇയുടെ രണ്ടാം വാര്‍ഷിക പരിപാടി വയനാട് ഫെസ്റ്റ് അജ്മാനില്‍ സുല്‍ത്താന്‍ ബത്തേരി എം.ല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. റാഷിദ് ഗസാലി മുഖ്യ പ്രഭാഷണം നടത്തി.പ്രവാസി വയനാട് യൂ.എ.ഇ ചെയര്‍മാന്‍ മജീദ് മടക്കിമല അധ്യക്ഷത വഹിച്ചു.യുവ സംരംഭകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജോയ് അറക്കല്‍ വിതരണം ചെയ്തു.മുസ്തഫ പിസി, ഷംസുദീന്‍ നെല്ലറ, എ.കെ മുസ്തഫ എന്നിവര്‍ സംസാരിച്ചു.കണ്‍വീനര്‍ വിനോദ് പുല്‍പള്ളി സ്വാഗതവും, ട്രഷറര്‍ സാബു പരിയാരത്ത് നന്ദിയും പറഞ്ഞു. വയനാടന്‍ ആദിവാസി നൃത്തം മുതല്‍ ഫാഷന്‍ പരേഡുവരെ കോര്‍ത്തിണക്കി പ്രവാസി വയനാട് കലാകാരന്മാര്‍ ഒരുക്കിയ പരിപാടികള്‍ പ്രവാസി സമൂഹത്തിന് വേറിട്ട അനുഭവവും എന്നെന്നും നിലനില്കുക്കുന്ന ഓര്‍മകളുമായി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍