സ്‌ക്കൂട്ടറും ടിപ്പറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു ; കരിങ്കല്ല് കയറ്റിവന്ന ടിപ്പര്‍ സ്‌ക്കൂട്ടറിന്റെ മുകളിലേക്ക് മറിഞ്ഞു

വരദൂര്‍ വെള്ളാങ്കല്‍ എബ്രഹാമിന്റെ മകന്‍ സജി എബ്രഹാം (45) ആണ് മരിച്ചത്. ഇന്ന് രാവിലെ കൈനാട്ടിക്ക് സമീപം വെളളമ്പാടി വെച്ച് സജി സഞ്ചരിച്ചിരുന്ന സ്‌ക്കൂട്ടര്‍ കരിങ്കല്ല് കയറ്റിവന്ന ടിപ്പറില്‍ തട്ടുകയും, സ്‌ക്കൂട്ടറിന് മുകളിലേക്ക് ടിപ്പര്‍ മറിയുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടിപ്പറിലെ കല്ലുകള്‍ക്കടിയില്‍പ്പെട്ട സജിയെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി പുറത്തെടുത്താണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരുക്കേറ്റ സജിയെ ആദ്യം കൈനാട്ടി ഗവ. ആശുപത്രിയിലും പിന്നീട് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ സൂപ്പര്‍ വൈസറായിരുന്നു സജി. മകള്‍ക്ക് വേണ്ടി വാങ്ങിയ പുതിയ സ്‌ക്കൂട്ടറാണ് അപകടത്തില്‍ പെട്ടത്. ജോജിനിയാണ് ഭാര്യ. സച്ചിന്‍, സോന എന്നിവര്‍ മക്കളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍