ലക്കിടി അപകടം: രണ്ടാമത്തെ വിദ്യാര്‍ത്ഥിയും മരിച്ചു

ലക്കിടിയില്‍ കഴിഞ്ഞ ദിവസം ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലെ രണ്ടാമത്തെ വിദ്യാര്‍ത്ഥിയും മരിച്ചു. പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വേങ്ങര ചേറൂര്‍ കിളിനിക്കോട്ടെ ചെങ്കടവലത്ത് അബുവിന്റെ മകന്‍ നൂറുദ്ധീന്‍ (21) ആണ് മരിച്ചത്.തലക്കും ആന്തരികാവയങ്ങള്‍ക്കും പരുക്കേറ്റതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന നൂറുദ്ദീന്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ സഹപാഠി കാഞ്ഞങ്ങാട് സ്വദേശി സഫ് വാന്‍ ഇന്നലെ മരിച്ചിരുന്നു.ഇരുവരും ലക്കിടി ഓറിയന്റല്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്.
ജുമുഅ നിസ്‌കാരം കഴിഞ്ഞ് കോളജിലേക്ക് മടങ്ങുന്നതിനിടെയാണ് വെറ്ററിനറി സര്‍വകലാശാലക്ക് തൊട്ടടുത്തുള്ള വളവില്‍വെച്ച് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെവന്ന കര്‍ണാടക ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും തലക്കാണ് പരുക്കേറ്റത്. ഇരുവരെയും ഉടന്‍തന്നെ നാട്ടുകാര്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സഫ്‌വാന്‍ മരണപ്പെട്ടു. തുടര്‍ന്ന് വൈത്തിരി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ പൊലീസ്ത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍