സ്‌ക്കൂട്ടറപകടത്തില്‍ വയോധികന്‍ മരിച്ചു

അമ്പലവയല്‍ ആറാട്ടുപാറ പളളിയാലില്‍ ദാമോദരന്റെ മകന്‍ ശശി (65) ആണ് മരിച്ചത്. അമ്പലവയലിലേക്ക് വരികയായിരുന്ന ശശി സഞ്ചരിച്ച സ്‌കൂട്ടര്‍ മുന്‍മ്പില്‍ പോയ കാറിന്റെ പുറകിലിടിച്ച് മറിയുകയും, ആ സമയത്ത് എതിര്‍ ദിശയില്‍ വന്ന മറ്റൊരു കാര്‍ ശശിയുടെ ദേഹത്തിടിക്കുകയുമായിരുന്നു. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഇന്ന് മൂന്ന് മണിയോടെ അമ്പലവയല്‍ ടൗണിനോട് ചേര്‍ന്നായിരുന്നു അപകടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍