ബൈക്കപകടത്തില്‍ യുവാവ് മരിച്ചു ;സഹയാത്രികന് ഗുരുതര പരുക്ക്

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരുക്കേറ്റു. വയനാട് ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ബി.ടി.ടി.എം അവസാനവര്‍ഷ വിദ്യാര്‍ഥിയും കാഞ്ഞങ്ങാട് കൊളവയല്‍ പാലക്കിയിലെ അബ്ദുല്‍ കരീമിന്റെയും കാസര്‍കോട് മൗലവി ബുക്‌സ് ഡിപ്പോ ഉടമ കറമു ഹാജിയുടെ മകള്‍ ആരിഫയുടെയും മകന്‍ മുഹമ്മദ് സഫ്‌വാനാണ്(21) മരിച്ചത്. കൂടെയുണ്ടായിരുന്ന കോളജിലെ അവസാന വര്‍ഷ ജേര്‍ണലിസം വിദ്യാര്‍ഥിയും വേങ്ങര ചേറൂര്‍ കിളിനിക്കോട്ടെ ചെങ്കടവലത്ത് അബുവിന്റെ മകനുമായ മുഹമ്മദ് നൂറുദ്ധീനാണ് പരുക്കേറ്റത്. നൂറുദ്ധീനെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജുമുഅ നിസ്‌കാരം കഴിഞ്ഞ് കോളജിലേക്ക് മടങ്ങുന്നതിനിടെയാണ് വെറ്ററിനറി സര്‍വകലാശാലക്ക് തൊട്ടടുത്തുള്ള വളവില്‍വെച്ച് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെവന്ന കര്‍ണാടക ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും തലക്കാണ് പരുക്കേറ്റത്. ഇരുവരെയും ഉടന്‍തന്നെ നാട്ടുകാര്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സഫ്‌വാന്‍ മരണപ്പെട്ടു. തുടര്‍ന്ന് വൈത്തിരി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ പൊലീസ്ത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാത്രിയോടെ ബന്ധുക്കാള്‍ക്ക് വിട്ടുനല്‍കിയ ഭൗതിക ശരീരം പിന്നീട് സഫ്‌വാന്റെ സ്വദേശമായ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോയി. അപകടത്തിന് ഇടയാക്കിയ ലോറിയും െ്രെഡവറെയും വൈത്തിരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഫഹീം, ഫൈസാന്‍, ഫാത്തിമ എന്നിവര്‍ സഫ്‌വാന്റെ സഹോദരങ്ങളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍