OPEN NEWSER

Tuesday 15. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ജോസപ്പേട്ടന്‍..വേറെ ലെവലാ..!

  • Mananthavadi
16 Feb 2018

ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിലെത്തിയ സഞ്ചാരിയായ ജോസഫിനെ ഒന്ന് പരിചയപ്പെടാം. കയ്യില്‍ നയാപൈസയില്ലാതെ ഡല്‍ഹിയില്‍ നിന്നും നടന്ന് (ഇടയ്ക്ക് ഫ്രീലിഫ്റ്റും)ആഗ്ര,അജ്മീര്‍,ഗുജറാത്ത്,ഗോവ,ഹംപി, മൈസൂര്‍..ഒടുവില്‍ കാട്ടിക്കുളത്ത് എത്തിയപ്പോഴാണ് ജോസഫേട്ടനെ ഓപ്പണ്‍ ന്യൂസര്‍ അംഗം സുഹൈല്‍ പരിചയപ്പെടുന്നത്.വെള്ളം കുടിച്ചും,ആരെങ്കിലും ഭക്ഷണം നല്‍കിയാല്‍ അതുകഴിച്ചും വടിയും കുത്തിപ്പിടിച്ച് ജോസഫെന്ന സഞ്ചാരി ഇപ്പോഴും നടക്കുകയാണ്.ഹിച്ച് ഹൈക്കിംഗ് എന്നൊക്കെ സാങ്കേതികമായി പറയുമെങ്കിലും മൂപ്പര് ആള് വേറ ലെവലാണെന്ന് സുഹൈല്‍ പറയുന്നു.

സുഹൈലിന്റെ പോസ്റ്റ് വായിക്കാം.

നമ്മള്‍ അനുഭവിക്കാത്ത കാര്യങ്ങള്‍ ഒക്കെ നമുക്ക് കെട്ടുകഥകള്‍ മാത്രമാണ് '

തിരുനെല്ലിയില്‍ നിന്ന് വരുമ്പോഴാണ് ഈ മനുഷ്യനെ കാണുന്നത്.ഒറ്റ നോട്ടത്തില്‍ ഒരു സഞ്ചാരി ആണെന്ന് മനസ്സിലായി.മുഷിഞ്ഞ വസ്ത്രം ധരിച്ചു ഒരു വടിയും കുത്തി റോഡരികിലൂടെ നടന്നു നീങ്ങുന്ന സായിപ്പിനെ കണ്ടപ്പോള്‍ ചെറിയൊരു കൗതുകം തോന്നി ബൈക്ക് അടുപ്പിച്ചു നിര്‍ത്തി.ആളെ പരിചയപ്പെട്ടു .

ഫ്രാന്‍സില്‍ നിന്ന് വന്ന സഞ്ചാരി ആണ്.പേര് ജോസഫ് .ഇന്ത്യയില്‍ എത്തിയിട്ട് ഒരു മാസത്തിലേറെയായി.മൈസൂരില്‍ നിന്ന് വരുന്ന വഴിയാണ് .തമാശ ഇതൊന്നുമല്ല ,കഴിഞ്ഞ ഒരു മാസത്തിലേറെയായി ഒരു രൂപ പോലും കൈവശമില്ലാതെയാണ് മൂപ്പര്‍ ഇന്ത്യ ചുറ്റി കറങ്ങുന്നത്.ഡല്‍ഹിയില്‍ നിന്ന് നടന്ന് ആഗ്രയും അജ്മീറും ഗുജറാത്തും ഗോവയും ഹംപിയും മൈസൂരുമൊക്കെ കടന്നാണ് മൂപ്പര്‍ കേരളത്തിലെത്തിയത്.ഒറ്റക്കുള്ള നടത്തം ചിലപ്പോയൊക്കെ ആനക്കാട്ടിലൂടെയും ആയിരുന്നു.നടത്തത്തിനിടയില്‍ ചിലര്‍ ലിഫ്റ്റ് കൊടുക്കും,അല്ലെങ്കില്‍ മുഴുവന്‍ നടത്തം തന്നെ.രാത്രിയില്‍ ബാഗില്‍ കരുതിയ ചെറിയ വലയൂഞ്ഞാല്‍ റോഡരികില്‍ ഉള്ള ഏതെങ്കിലും മരത്തില്‍ കെട്ടി അതില്‍ കിടന്നുറങ്ങും.കുടിവെള്ളമാണ് പ്രധാന ഭക്ഷണം.ഇടക്ക് നന്നായി വിശക്കുമ്പോള്‍ ഏതെങ്കിലും ഹോട്ടലില്‍ കയറി ഭക്ഷണം ചോദിക്കും.ചിലര്‍ കൊടുക്കും,ചിലര്‍ ഒഴിവാക്കും.കൈവശം ഇന്ത്യയുടെ ഒരു ടൂറിസം ഭൂപടമുണ്ട് ,അത് നോക്കിയാണ് പുതിയ സ്ഥലങ്ങളിലേക്ക് എത്തുന്നത്.

സായിപ്പിന്റെ സഞ്ചാര വിശേഷങ്ങള്‍ കേട്ട് അന്തം വിട്ട് ഞാന്‍ മൂപ്പരെ റൂമിലേക്ക് കൂട്ടി.റൂമിലെത്തി ഒരു കുളിയൊക്കെ കഴിഞ്ഞപ്പോള്‍ മൂപ്പര്‍ ഉഷാറായി.കുളി കഴിഞ്ഞു മുഷിഞ്ഞ നാറിയ ബര്‍മുഡയും ബനിയനും വീണ്ടും ഇടാന്‍ മൂപ്പര്‍ക്ക് ചെറിയൊരു മടി.അങ്ങനെ റൂമില്‍ നിന്ന് ീൃൗ ബനിയനും എടുത്തിട്ട് ഭക്ഷണവും കഴിച്ചു സായിപ്പ് നടത്തം തുടര്‍ന്നു.

മാനന്തവാടിയില്‍ നിന്ന് കോഴിക്കോടേക്ക്.യാത്ര മദ്ധ്യേ ഏതെങ്കിലും മരത്തില്‍ ഊഞ്ഞാല്‍ കെട്ടി അന്തിയുറക്കം......

വടിയും കുത്തി അങ്ങാടിയിലൂടെ അദ്ദേഹം നടന്നകലന്നതും നോക്കി ഞാന്‍ അങ്ങനെ നിന്നു .....

ഇതാണ് സഞ്ചാരം ,ഇതാണ് സഞ്ചാരി

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയോധിക ബസിടിച്ച് മരിച്ചു.
  • തൊഴിലന്വേഷകര്‍ക്കായി ജോബ് സീക്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു; ജില്ലയില്‍ 10000 തൊഴില്‍ ഉറപ്പാക്കും;തൊഴിലന്വേഷകര്‍ക്ക് ഡിഡബ്ല്യുഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം
  • മാനന്തവാടി നഗരസഭ ഭരണസമിതി യോഗം: എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി
  • തദ്ദേശ തിരഞ്ഞെടുപ്പ്: വിജ്ഞാപനം ഒക്ടോബറില്‍; വോട്ടര്‍ പട്ടിക ഉടന്‍
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • നിപ രോഗം: ആറ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി
  • യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു
  • ക്വട്ടേഷന്‍ കവര്‍ച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്
  • സുഗമമായ ഗതാഗതം സര്‍ക്കാര്‍ ഉത്തരവാദിത്തമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ;കല്ലട്ടി പാലം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
  • അടിസ്ഥാന പശ്ചാത്തല മേഖലയിലെ വികസനം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി.എ മുഹമ്മദ് റിയാസ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show