ആറാം വയസില്‍ ബ്ലാക്ക് ബെല്‍റ്റ്; നയോമി റോബിന്‍ താരമാകുന്നു..!

അലന്‍ തിലക് കരാത്തെ സ്‌ക്കൂള്‍ ഇന്റര്‍ നാഷണലിന്റെ പുല്‍പ്പള്ളി ശാഖയിലെ വിദ്യാര്‍ത്ഥിനിയായ നയോമി ജാപ്പനീസ് ഷിറ്റോ റിയു വിഭാഗത്തിലാണ് ബ്ലാക് ബെല്‍റ്റ് കരസ്ഥമാക്കിയത്. ഇന്ന് പുല്‍പ്പള്ളി വൈഎംസിഎ ഹാളില്‍ നടന്ന കരാത്തെ ടൂര്‍ണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കരാത്തെ ബ്ലാക് ബെല്‍റ്റ് സ്വന്തമാക്കുന്ന വയനാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായി നയോമി മാറിയത്. പുല്‍പ്പള്ളി അമരക്കുനി അര്‍ച്ചനഭവന്‍ റോബിന്‍ ജോയിഅര്‍ച്ചന ദമ്പതികളുടെ മകളാണ് ഈ മിടുക്കി. വയനാട്ടിലാണ് നയോമി ജനിച്ചതെങ്കിലും പിന്നീട് മാതാപിതാക്കളോടൊപ്പം അമേരിക്കയിലായിരുന്നു കഴിഞ്ഞുവന്നിരുന്നത്. അവിടെ വെച്ച് മൂന്ന് വയസുമുതല്‍ നയോമി കരാത്തെ പരിശീലനം ആരംഭിച്ചിരുന്നതായി നയോമിയുടെ മാതാവ് അര്‍ച്ചന ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. പിന്നീട് നാട്ടിലേക്ക് തിരികെ വന്നതിനുശേഷം പുല്‍പ്പള്ളിയിലെ കരാത്തെ അദ്ധ്യാപകന്‍ ടിവി സുരേഷ് കുമാര്‍ ക്യോഷിയുടെ ശിക്ഷണം സ്വീകരിക്കുകയും പരിശീലനം തുടരുകയുമായിരുന്നു. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ കുറച്ചു സമയം കരാത്തെ പരിശീലനത്തിനുവേണ്ടി നയോമി മാറ്റി വെക്കാറുണ്ട്. ജില്ലയില്‍ ബ്ലാക് ബെല്‍റ്റ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് നയോമിയെന്ന് പരിശീലകനും, കരാത്തെ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ സുരേഷ് കുമാര്‍ പറഞ്ഞു. ഇത്ര ചെറുപ്പത്തില്‍തന്നെ ബ്ലാക് ബെല്‍റ്റ് നേടിയ നയോമിക്ക് തുടര്‍ന്നും കരാത്തെ മേഖലയില്‍ തന്നെ തുടരാനും കൂടുതല്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കാനുമാണ് ഏറെയിഷ്ടമെന്ന് അമ്മ അര്‍ച്ചന പറയുന്നു. അക്കാര്യത്തില്‍ കുട്ടിക്ക് പൂര്‍ണ്ണ പിന്‍തുണയുമായി മാതാപിതാക്കളും രംഗത്തുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍