നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

പുതുശ്ശേരി മുക്കത്ത് വീട് രാമന്റെ മകന്‍ എം.ആര്‍.ചന്ദ്രന്‍ (34) ആണ് മരിച്ചത്. രാത്രി 9 മണിയോടെ തവിഞ്ഞാല്‍ വെണ്‍മണി ഇറക്കത്തില്‍ വെച്ചായിരുന്നു അപകടം. ഓട്ടോ യാത്രികരായ പുതുശ്ശേരി വളവ് എടമുണ്ട കോളനിയിലെ ചന്തു (44) , ഭാര്യ ലീലാമ്മ (36) , മകന്‍ അജിത്ത് (11) ,അജയ് (7) , മകള്‍ മഞ്ചുഷ (16) എന്നിവര്‍ക്കാണ് നിസാര പരുക്കേറ്റത്. ഇവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനന്തവാടിയില്‍ നിന്നും തവിഞ്ഞാല്‍ വെണ്‍മണി വഴി പുതുശ്ശേരിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. കുത്തനെയുള്ള ഇറക്കവും വളവുമാണ് അപകട കാരണമായത്. ഓട്ടോറിക്ഷ പോസ്റ്റിലിടിച്ചതിനെ തുടര്‍ന്ന് പോസ്റ്റ് മറിഞ്ഞ് ഓട്ടോയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഇതോടെ െ്രെഡവര്‍ ചന്ദ്രന്‍ പോസ്റ്റിനടിയില്‍ പെട്ടു . തുടര്‍ന്ന് നാട്ടുകാര്‍ ഏറെ പരിശ്രമിച്ച് പോസ്റ്റ് മാറ്റിയ ശേഷം ചന്ദ്രനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും തലയ്ക്ക് ഗുരുതര പരുക്കേറ്റ ചന്ദ്രന്‍ മരിക്കുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍