ഏഴ് വയസുകാരനെ ഒരു വര്‍ഷത്തോളം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അറുപത്കാരന്‍ അറസ്റ്റില്‍
കമ്പളക്കാട്:കോട്ടത്തറ കുളത്തിങ്കല്‍ പാപ്പനെന്ന കെജെ ജോസഫ് (60) ആണ് നിഷ്‌കളങ്കത വിട്ടുമാറാത്ത കുരുന്നിനെ തന്റെ ലൈംഗീക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയത്. ഒരു വര്‍ത്തോളം തന്റെ വീട്ടില്‍ വെച്ചും, പുഴക്കരയില്‍വെച്ചും ഇയ്യാള്‍ കുട്ടിയെ പീഡിപ്പിച്ചു. ഭയന്ന് വിരണ്ട കുട്ടി സംഭവം മുതിര്‍ന്നവരില്‍ നിന്നും മറച്ചുവെക്കുകയായിരുന്നു. ഒടുവില്‍ കുട്ടിയുടെ അമ്മയ്ക്ക് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയോട് വിശദമായി കാര്യങ്ങള്‍ തിരക്കിയതില്‍ നിന്നുമാണ് വൃദ്ധന്റെ ക്രൂരത പുറത്തറിയുന്നത്. പ്രതിയെ കമ്പളക്കാട് പോലീസ് പോക്സോ പ്രകാരം കേസെടുത്ത് അറസ്റ്റുചെയ്തു.
പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വളരെ മിടുക്കനായിരുന്ന കുട്ടിയില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെയുണ്ടായ മാറ്റങ്ങള്‍ മാതാപിതാക്കളെ ആശങ്കപ്പെടുത്തിയിരുന്നു. ആരോടും മിണ്ടാട്ടമില്ലാതെ ഒറ്റക്കിരിക്കാന്‍ ഇഷ്ടപ്പെടുന്ന കുട്ടിയെ ഓര്‍ത്ത് മാതാപിതാക്കള്‍ ആശങ്കാകുലരാകുകയും ഒടുവില്‍ കുട്ടിയെ മാനസികാരോഗ്യ വിദഗ്ധനെ കാണിച്ച് ഉപദേശം തേടുകയും ചെയിതിരുന്നു. ഇതിനിടയില്‍ കഴിഞ്ഞദിവസം കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവിക പാടുകളും മറ്റും കണ്ട അമ്മ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടിയോട് കാര്യങ്ങള്‍ ആരാഞ്ഞപ്പോഴാണ് വൃദ്ധന്റെ ക്രൂരചെയ്തികള്‍ പുറത്തറിയുന്നത്. സംഭവത്തെ തുടര്‍ന്ന് പോലീസിലും ചൈല്‍ഡ് ലൈനിലും ഇവര്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് കമ്പളക്കാട് പോലീസ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജോസഫിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും, പോക്സോ ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇന്ന് വൈകുന്നേരത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ നാളെ കല്‍പ്പറ്റ പോക്സോ കോടതിയില്‍ ഹാജരാക്കും. മീനങ്ങാടി സിഐ പളനിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍