സ്‌ക്കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആലാറ്റില്‍ പുതുപറമ്പില്‍ മത്തായി-ആനീസ് ദമ്പതികളുടെ മകന്‍ ബിജിനു(34) വാണ് മരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ച്ച കൂളിവയലില്‍ വെച്ച് ബിജിനു സഞ്ചരിച്ചിരുന്ന സ്‌ക്കൂട്ടര്‍ ഒമിനിയുമായി കൂട്ടിയിടിച്ചാണ്അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് റോഡില്‍ തെറിച്ചുവീണ ബിജിനുവിന്റെ കാലിലൂടെ ട്രാക്ടര്‍ കയറിയിറങ്ങിയതായി ബന്ധുക്കള്‍ പറയുന്നു. കാലിനും, കൈക്കും ഗുരുതര പരുക്കേറ്റ ബിജിനു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണപ്പെട്ടത്. ബീന,ബിജു എന്നിവര്‍ സഹോദരങ്ങളാണ്.സംസ്‌ക്കാരം നാളെ വൈകുന്നേരം ആലാറ്റില്‍ സെന്റ് മേരീസ് പള്ളിസെമിത്തേരിയില്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍