വഴിമാറിയ അപകടം.!

ഇന്ന് രാവിലെ 10.30 ന് കല്‍പ്പറ്റ മടിയൂര്‍ക്കുനി കലുങ്ക് പാലത്തില്‍ വെച്ച് കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും ബത്തേരിയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ലക്ഷ്മി ബസും തമ്മില്‍ ചെറിയ രീതിയില്‍ കൂട്ടിയിടിച്ചു. കാര്‍ മുന്നിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടമൊഴിവാക്കുന്നതിനായി ബസ് പാലത്തില്‍ ഇടിച്ചു നിര്‍ത്തിയ ഡ്രൈവറുടെ മനോധൈര്യമാണ് കാര്‍ യാത്രക്കാരനെ രക്ഷിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍