കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പെട്ടു; കണ്ടക്ടര്‍ മരിച്ചു; യാത്രക്കാര്‍ക്ക് പരുക്ക്

ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ എ ടി സി 145 നമ്പര്‍ സൂപ്പര്‍ എക്‌സ്പ്രസ് ബസാണ് അപകടത്തില്‍പ്പെട്ടത്.ഗുണ്ടല്‍പേട്ട കക്കല്‍ തൊണ്ടിക്ക് സമീപം വെച്ച് ഇന്ന് പുലര്‍ച്ചെ 3.30 യോടെയാണ് അപകടം. അപകടത്തില്‍ കോഴിക്കോട് നാദാപുരം സ്വദേശിയായ കണ്ടക്ടര്‍ പി.പി സിജു (35) മരണപ്പെട്ടു. യാത്രക്കാര്‍ക്ക് പരുക്കുകളുള്ളതായും റിപ്പോര്‍ട്ടുണ്ട്.അപകടത്തിന്റെ ആഘാതത്തില്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിതെറിച്ച് പോയ നിലയിലാണുള്ളത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍