ബൈക്കും കെ.എസ്.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

നാലാംമൈലില്‍ ബൈക്കും കെ.എസ്.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. പനമരം സ്വദേശിയായ റമീസ് (24)നാണ് പരിക്കേറ്റത്. റമീസിനെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് നിസാര പരിക്കേറ്റിട്ടുണ്ട്.മാനന്തവാടിയില്‍ നിന്ന് കോഴിക്കോടേക്ക് പോകുന്ന കെ.എസ്. ആര്‍.ടി.സി.യും മാനന്തവാടിക്ക് വരികയായിരുന്ന ബൈക്കുമാണ് ഇടിച്ചത്. നാലാംമൈല്‍ കവലയില്‍ ഉച്ചക്ക് 12.30 ഓടെയാണ് അപകടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍