ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചു

ബത്തേരി ബീനാച്ചിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു.ബീനാച്ചി പൂതിക്കാട് പാറക്കല്‍ മൊയ്തീന്റെ മകന്‍ ഇബ്രാഹിം ബാദുഷ (25) യാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ബീനാച്ചി പൂതിക്കാട് ജംഗ്ഷനില്‍ വെച്ചാണ് അപകടം സംഭവിച്ചത്.ദൊട്ടപ്പന്‍കുളത്ത് നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാദുഷ ഓടിച്ചിരുന്ന ബൈക്ക് ബീനാച്ചി പൂതിക്കാട് ജംഗ്ഷനില്‍ വെച്ച് എതിരെ വന്നിരുന്ന ലോറിയുമായി അപകടത്തില്‍പെടുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു.
പരുക്കേറ്റ ബാദുഷയെ ഉടന്‍ ബത്തേരി സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കേളേജിലേക്കും റഫര്‍ ചെയ്‌തെങ്കിലും പോകും വഴി കൊടുവള്ളിക്ക് സമീപം വെച്ച് മരണം സംഭവിക്കുകയായിരുന്നു.ദോട്ടപ്പന്‍ കുളത്ത് യൂസ്ഡ് വാഹന ഷോറൂമിലെ ജീവനക്കാരനാണ് ബാദുഷ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍