നിയന്ത്രണം വിട്ട ജീപ്പിടിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു; ജീപ്പ് ഡ്രൈവര്‍ മദ്യലഹരിയില്‍

തിരുനെല്ലി ഗുണ്ടികപ്പറമ്പ് കോളനിയിലെ വികെ മാരന്‍ (65), രാജന്‍ (45) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്ന് പുലര്‍ച്ചെ കോളനിസമീപത്തെ റോഡരികില്‍ വെയില്‍ കാഞ്ഞിരിക്കുന്നതിനിടെയാണ് അപകടം. നട്ടെല്ലിന് പരുക്കേറ്റ മാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ജീപ്പോടിച്ചിരുന്ന തിരുനെല്ലി കാളിന്ദി റിസോര്‍ട്ടിലെ ജീവനക്കാരന്‍ കോട്ടയം സ്വദേശി സതീശന്‍ (49) ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നൂവെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രദേശത്തെ റോഡ് തനിക്ക് വേണ്ടത്ര പരിചിതമല്ലെന്നും രണ്ടുറോഡുകളായി പിരിയുന്ന ഭാഗം വന്നപ്പോള്‍ പെട്ടെന്ന് വാഹനം വളച്ചെടുത്തതാണ് അപകടകാരണമായതെന്ന് ഡ്രൈവര്‍ സതീശന്‍ പറഞ്ഞു. തിരുനെല്ലി പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍