ശ്യാം പ്രസാദ് വധം; പ്രതികള്‍ പിടിയിലായത് പോലീസിന്റെ ചടുല നീക്കത്തിലൂടെ

മാനന്തവാടി:എ.ബി.വി.പി പ്രവര്‍ത്തകന്‍ കണ്ണൂര്‍ ചിറ്റാരിപറമ്പ് സ്വദേശി ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ രണ്ട് മണിക്കൂര്‍ കൊണ്ട് പിടിക്കാനായത് പോലീസിന്റെ ചടുല നീക്കത്തിന്റെ ഭാഗമായി. വയനാട് പോലീസ് പേര്യ, പാല്‍ച്ചുരം എന്നിവിടങ്ങളില്‍ വാഹന പരിശോധന നടത്തുകയും .പാല്‍ച്ചുരത്തിന്നും ബോയ്‌സ് ടൗണിനും ഇടയില്‍ വെച്ച് തലപ്പുഴ എസ്.ഐ. അനിലും സംഘവും സംശയാസ്പദമായ രീതിയില്‍ കണ്ട കാര്‍ കസ്റ്റഡിയിലെടുത്തതാണ് നിര്‍ണ്ണായകമായത്.ഇരിട്ടിമുഴക്കുന്ന് പുത്തന്‍വീട്ടില്‍പി.മുഹമ്മദ് (കാടന്‍ 20), മുഴക്കുന്ന്മിനിക്കേല്‍വീട്ടില്‍ സലിം(26),നിര്‍വേലി അളകാപുരം സമീറ മന്‍സില്‍ അമീര്‍(25),പാലയോട് കീഴലൂര്‍ തെക്കയില്‍ വീട്ടില്‍ ഷഹീം (39) എന്നിവരാണ് അറസ്റ്റിലായത്.രാഷ്ട്രീയ വിരോധം മൂലം കരുതിക്കൂട്ടിയുള്ള കൊലപാതമാണിതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കൊലപാതകം നടന്നത് പട്ടാപകല്‍ ആയതിനാല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ദൃക്‌സാക്ഷികളായിരുന്നു.അതു കൊണ്ടു തന്നെ കൊലപാതകത്തിന് ശേഷം പ്രതികള്‍ സഞ്ചരി ച്ച കെ.എല്‍ 58 എം 4238 ചാര കളര്‍ റിറ്റ് സ് കാര്‍വയനാട് ഭാഗത്തേക്ക് പോയതായി വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി ഏ.എസ്.പി. ചൈത്രതെരേസ വയനാട് ജില്ല പോലീസ് മേധാവി അരുള്‍ ബി. കൃഷ്ണക്കും മാനന്തവാടി ഡി.വൈ.എസ്.പി.കെ.എം.ദേവസ്യക്കും വിവരം കൈമാറി. ഇ തോടെ വയനാട് പോലീസ് പേര്യ, പാല്‍ച്ചുരം എന്നിവിടങ്ങളില്‍ വാഹന പരിശോധന നടത്തുകയും .പാല്‍ച്ചുരത്തിന്നും ബോയ്‌സ് ടൗണിനും ഇടയില്‍ വെച്ച് തലപ്പുഴ എസ്.ഐ. അനിലും സംഘവും സംശയാസ്പദമായ രീതിയില്‍ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. തുടര്‍ന്ന് മാനന്തവാടി ഡി.വൈ.എസ്.പി.കെ.എം. ദേവസ്യ സി.ഐ.പി.കെ.മണി, വടകര ക്രൈംബ്രാഞ്ച് സി.ഐ അബ്ദുള്‍ കരീം, പേരാവൂര്‍ സി.ഐ.കുട്ടികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്.പ്രതികള്‍ കഴുകി ഉപയോഗിച്ച വസ്ത്രങ്ങളിലെയും ചെരുപ്പുകളിലെയും ചോരപ്പാടുകളും വാഹനത്തില്‍ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ ആയുധങ്ങളും പ്രതികള്‍ ഇവര്‍ തന്നെയെന്ന് ഉറപ്പിക്കാന്‍ പോലീസിന് സഹായമായി. അതേ സമയം കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ പ്രതികള്‍ ചുരത്തില്‍ ഉപേക്ഷിച്ചിരുന്നു.ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.കൊലപാതകത്തിന്‌ശേഷം പ്രതിയായ ഷഹീം മിന്റെ തരുവണയിലെ സഹോദരിയുടെ വീട്ടിലേക്ക രക്ഷപ്പെടുമ്പോഴാണ് പിടിയിലായത്.സി.പി.എം.പ്രവര്‍ത്തകനായ കാക്കയങ്ങാട് ദിലീപന്‍ വധക്കേസിലെ പ്രതിയാണ് അറസ്റ്റിലായ
മുഹമ്മദ്.
ഈ കേസ്സില്‍ വിചാരണ പൂര്‍ത്തിയാക്കാനിരിക്കെയാണ് പുതിയ സംഭവം..മീന്‍ക്കച്ചവടമാണ് മുഹമ്മദിന്റെ തൊഴില്‍. സലീം ലോഡിംഗ് തൊഴിലാളിയും , ഷഹീം കാറ്ററിംഗ് തൊഴിലാളി യുമാണ്. ആഴ്ചകള്‍ക്ക് മുമ്പ് കണ്ണവത്തെ എസ്.ഡി.പി.ഐ.പ്രവര്‍ത്തകന്‍ അയൂബിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ശ്യാമും പങ്കാളിയാണെന്ന ധാരണയിലാണ് ഇയാളെ അക്രമിക്കാന്‍ പ്രേരിപ്പിച്ച തെന്ന് പറയപ്പെടുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍