OPEN NEWSER

Saturday 19. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട്: മുന്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ ശ്രീ ചിത്തിര അധികൃതര്‍ പിന്നാക്കം പോയതായി രേഖകള്‍ ;ജില്ലയില്‍ ശ്രീ ചിത്തിരയ്ക്ക് ഫണ്ടനുവദിക്കില്ലെന്ന് ശ്രീചിത്തിര ഡയറക്ടര്‍ വ്യക

  • Mananthavadi
20 Jan 2018

ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട്  വയനാട് ജില്ലയിലെ നിര്‍ദ്ദിഷ്ട പദ്ധതിയില്‍ നിന്ന് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തന്നെ പിന്നാക്കം പോയതായി രേഖകള്‍. ജില്ലയില്‍ ശ്രീ ചിത്തിരയ്ക്ക് ഫണ്ടനുവദിക്കില്ലെന്ന് ശ്രീചിത്തിര ഡയറക്ടര്‍ അറിയിച്ചിരുന്നതായി രേഖകള്‍. 2016 ഏപ്രില്‍ 21ന് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നടന്ന യോഗത്തിന്റെ മിനുട്‌സിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്. ഹെല്‍ത്ത് സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, ഹെല്‍ത്ത് ഡയറക്ടര്‍ ഡോ ആര്‍ രമേഷ്, എന്‍.എച്ച്.എം സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. ഇ ബിജോയ് തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് വയനാട്ടില്‍ തുടങ്ങാനുദ്ദേശിക്കുന്ന സെന്ററിന് വേണ്ടി പണം മുടക്കാന്‍ തയ്യാറല്ലെന്ന് ശ്രീചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊ . ആശ കിഷോര്‍ പ്രസ്താവിച്ചത്. തിരുവനന്തപുരം സെന്റര്‍ കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന പശ്ചാത്തലത്തിലാണ്  തീരുമാനമെന്നും അന്നേ ദിവസത്തെ യോഗത്തിന്റെ മിനിട്‌സ് വ്യക്തമാക്കുന്നു. പണം മുടക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും കാര്‍ഡിയാക്, ന്യൂറോളജി  ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുമെന്നും, ആരോഗ്യ അനുബന്ധ പ്രോഗ്രാമുകളില്‍ ചിലത് ഏറ്റെടുക്കുമെന്നും മിനുട്‌സില്‍ വ്യക്തമാണ്. സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം എന്തുകൊണ്ട് ശ്രീ ചിത്തിരയ്ക്ക് വിട്ടു നല്‍കാതെ ആരോഗ്യ വകുപ്പ് ഏറ്റെടുത്തുവെന്ന ചോദ്യം ഉയര്‍ത്തി കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമരം പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തേ  ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട്  വയനാട് ജില്ലയിലെ നിര്‍ദ്ദിഷ്ട പദ്ധതിയില്‍ നിന്ന് പിന്നാക്കം പോയതിന്റെ രേഖകള്‍ പുറത്ത് വന്നിരിക്കുന്നത്.എന്നാല്‍ ഭൂമിയടക്കം വാങ്ങിയ സ്ഥിതിക്ക് സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞദിവസം മാനന്തവാടിയില്‍ എം.ഐ.ഷാനവാസ് എം.പി. വാര്‍ത്ത സമ്മേളനത്തില്‍ ആവിശ്യപ്പെട്ടു.ശ്രീ ചിത്തിരയൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാആരോഗ്യ മന്ത്രാലയങ്ങളും ഇന്‍സ്റ്റിറ റ്യൂട്ടും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.ഇതനുസരിച്ച് സ്ഥലം ഏറ്റെടുത്ത് കൈമാറണം. സ്ഥലം കൈമാറാനുള്ള എല്ലാ നടപടികളും യു.ഡി.എഫ്.സര്‍ക്കാര്‍ ചെയ്തു വച്ചതാണ്. എന്നാല്‍ ഈ സര്‍ക്കാര്‍ സ്ഥലം അവര്‍ക്ക് 'കൈമാറാനോ സെന്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.എം.പി. എന്ന നിലയില്‍ ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴും ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കര്‍ ഒരു ശ്രമവും നടത്തുന്നില്ല. ശ്രീ ചിത്തിരക്ക് പണമില്ലെങ്കില്‍ പണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനോട് സഹായം ആവിശ്യപ്പെടണമെന്നും വാര്‍ത്താസമ്മേളനത്തില്‍അദ്ദേഹം ആവശ്യപ്പെട്ടിരുന്നു

 

 

 

 

 

 

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്‌കൂളിലെ റാഗിങ്; ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍
  • പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി; നീലിയും കുടുംബവും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് പുതിയ വില്ലേജില്‍ വീട് ഒരുക്കും ;13 കുടുംബങ്ങളിലെ 57 പേര്‍ക്ക് സ്വപ്നഭവനം ഒരുങ്ങും
  • കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്; 2.30 കോടി അനുവദിച്ചു; കടാശ്വാസം 284 പേര്‍ക്ക്
  • വയനാട് ജില്ലാ ഹോമിയോ ആശുപത്രിയ്ക്ക് ആയുഷ് കായകല്‍പ്പ് പുരസ്‌കാരം
  • പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംങ്ങിനിരയാക്കിയ സംഭവം: അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു
  • ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്.
  • യുവാവിനെ മാരകായുധം കൊണ്ട് പരിക്കേല്‍പ്പിച്ച സംഭവം: ഒളിവിലായിരുന്ന ഒരാള്‍ കൂടി അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട്; ജാഗ്രത പാലിക്കണം
  • കടമാന്‍തോട് പദ്ധതി; അനുകൂലിച്ചും എതിര്‍ത്തും ജനം.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show