ശ്രീചിത്തിര സെന്റര്‍ വിവാദം: എം.എല്‍.എ ഒആര്‍ കേളുവും സംഘവും കല്ലുവെച്ച നുണകള്‍ പ്രചരിപ്പിക്കുന്നു: എം.പി എം.ഐ ഷാനവാസ്

വയനാടിന്റെ ആരോഗ്യരംഗത്ത് മുതല്‍ക്കൂട്ടാവുന്ന സ്വപ്‌ന പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ തകര്‍ക്കും; പ്രതിസന്ധികള്‍ തരണം ചെയ്ത് സ്ഥലമേറ്റെടുക്കല്‍ വരെയുള്ള നടപടി ക്രമം പൂര്‍ത്തിയാക്കിയത് എം.പി യായ താനും യുഡിഎഫ് സര്‍ക്കാരും; സംസ്ഥാനസര്‍ക്കാരിന്റെ കെടുകാര്യസ്ഥത തന്റെ തലയില്‍കെട്ടിവെക്കാന്‍ ശ്രമം;
മാനന്തവാടി വയനാട്ടില്‍ ശ്രീചിത്തിരയൂണിറ്റ് സ്ഥാപിക്കുന്ന കാര്യത്തില്‍ മാനന്തവാടി എം.എല്‍.എ.ഒ.ആര്‍.കേളു യാഥാര്‍ത്ഥ്യങ്ങള്‍ പഠിക്കാന്‍ തയ്യാറാകണമെന്ന് എം.ഐ.ഷാനവാസ് എം.പി. വാര്‍ത്ത സമ്മേളനത്തില്‍ ആവിശ്യപ്പെട്ടു.ശ്രീ ചിത്തിരയൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാആരോഗ്യ മന്ത്രാലയങ്ങളും ഇന്‍സ്റ്റിറ റ്യൂട്ടും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.ഇതനുസരിച്ച് സ്ഥലം ഏറ്റെടുത്ത് കൈമാറണം. സ്ഥലം കൈമാറാനുള്ള എല്ലാ നടപടികളും യു.ഡി.എഫ്.സര്‍ക്കാര്‍ ചെയ്തു വച്ചതാണ്. എന്നാല്‍ ഈ സര്‍ക്കാര്‍ സ്ഥലം അവര്‍ക്ക് 'കൈമാറാനോ സെന്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.എം.പി. എന്ന നിലയില്‍ ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴും ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കര്‍ ഒരു ശ്രമവും നടത്തുന്നില്ല. ശ്രീ ചിത്തിരക്ക് പണമില്ലെങ്കില്‍ പണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനോട് സഹായം ആവിശ്യപ്പെടണം. ഇതൊന്നും ചെയ്യാതെ എം.പി.ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയും. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ അദ്ദേഹം എം.എല്‍.എയെ വെല്ലുവിളിക്കുന്നു. ആരോപണം; തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും. സ്ഥലം ഏറ്റെടുത്താല്‍ കേന്ദ്ര സര്‍ക്കാരിനോട് സഹായം ആവിശ്യപ്പെടുമെന്ന് 2011 ല്‍ അന്നത്തെ ആരോഗ്യ മന്ത്രി ഇടത് എം.എല്‍.എ.മാര്‍ക്ക് നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് നടപ്പാക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ തയ്യറാകണമെന്നും തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ നേതാക്കളായ കെ.എല്‍.പൗലോസ്, അഡ്വ.എന്‍.കെ.വര്‍ഗ്ഗീസ്, പി.വി. ജോര്‍ജ് എന്നിവരും പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍