സ്‌ക്കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്

തിരുനെല്ലി അപ്പപ്പാറ സ്വദേശികളായ വേണുഗോപലന്‍ (63), വിജയകുമാര്‍ (42) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരേയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ കാട്ടിക്കുളം ഒന്നാംമൈലില്‍ വെച്ചായിരുന്ന അപകടം. അപകടത്തെ തുടര്‍ന്ന് സ്‌ക്കൂട്ടറില്‍ നിന്നും തെറിച്ചുവീണ വേണുഗോപാലന്റെ കാലില്‍ക്കൂടി മറ്റൊരുവാഹനം കയറിയിറങ്ങിയതായി പറയുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കാലിന് സാരമായ പരുക്ക് പറ്റിയിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍