ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരുക്കേറ്റു;അപകടത്തില്‍ ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു

അഞ്ചുകുന്ന് സ്വദേശിയായ അനൂപ് (27) നാണ് പരുക്കേറ്റത്. കാലിന് പരുക്കേറ്റ അനൂപിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിഞ്ഞാറത്തറ മഞ്ഞൂറയില്‍ വെച്ച് ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. പടിഞ്ഞാറത്ത ഭാഗത്തേക്ക് പോകുകയായിരുന്ന വാളേരി അഞ്ചാംപീടിക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ടയര്‍ പൊട്ടിയതിനെതുടര്‍ന്ന് നിയന്ത്രണം വിട്ട് എതിര്‍ ദിശയില്‍ വരികയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് തീപിടിക്കുകയും ബൈക്ക് പൂര്‍ണ്ണമായും കത്തി നശിക്കുകയുമായിരുന്നു. പടിഞ്ഞാറത്തറ ജൂനിയര്‍ എസ്ഐ വിജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍