ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; 27 പേര്‍ക്ക് പരുക്ക്;പരുക്കേറ്റത് കര്‍ണ്ണാടക സ്വദേശികളായ അയ്യപ്പ ഭക്തര്‍ക്ക്

കര്‍ണ്ണാടക സ്വദേശികളായ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 27 പേര്‍ക്ക് പരുക്കേറ്റു.മാനന്തവാടി കൊയിലേരിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ 5 മണിക്കാണ് അപകടം സംഭവിച്ചത്. കെ.എ 51 സി 1046 ടൂറിസ്റ്റ് ബസ്സാണ് അപകടത്തില്‍പെട്ടത്.പരുക്കേറ്റവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒരു കുട്ടിയുടെ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റതൊഴിച്ചാല്‍ മറ്റുള്ളവരുടേതെല്ലാം നിസാര പരുക്കുകളാണ്.മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
ബംഗളൂരു പീനിയ സെക്കന്റ് സ്ട്രീറ്റ് സ്വദേശികളായ മഹേഷ് കുമാര്‍ (35),മഞ്ജുനാഥ് (30)ഗുരുരാജ് (39),ചെന്ന കേശവന്‍ (40),വിനി (15),സുരേഷ് (25),ഷിബു(17)നാഗേന്ദ്ര(37),സെല്‍വരാജ്(17),വിശ്വനാഥ് (39),തേജസ്വിനി(10),സന്തോഷ് (29),ദിലീപ് (24),ശിവകുമാര്‍(24),ദിനേശ്(31),വേദമൂര്‍ത്തി (27),വാസുദേവ ഭണ്ഡാരി(51),പുരുഷോത്തമന്‍ (38),നഞ്ചരാജ് (43),സിദ്ധരാജ്(43),ചേതന്‍(22),വി.ഗൗഡ(41),നാഗരാജ്(48),മണിരാജ് (22),നകുല്‍(12),ഗോവിന്ദരാജ് (38),ശ്രീനിവാസ് (24) എന്നിവര്‍ക്കാണ് പരുക്കേറ്റത്.തേജസ്വിനിക്കാണ് തലയ്ക്ക് സാരമായി പരുക്കേറ്റത്.
ഇന്നലെ രാത്രിയാണ് ശബരിമല ദര്‍ശനത്തിനായി ഇവര്‍ ബംഗളൂരുവില്‍ നിന്നും യാത്രതിരിച്ചത്.ഇന്ന് പുലര്‍ച്ചയോടെ പയ്യമ്പള്ളില്‍ റോഡില്‍ നിന്നും കൊയിലേരി -മാനന്തവാടി റോഡിലേക്ക് തിരിയുന്ന വളവില്‍ വെച്ച് ബസ് നിയന്ത്രണം വിട്ട് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍