OPEN NEWSER

Sunday 20. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍: അറിവിന്റെയും എളിമയുടെയും നിശ്ശബ്ദ വിപ്ലവം: കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍

  • S.Batheri
02 Sep 2026

മീനങ്ങാടി: അഗാധമായ ഇസ്‌ലാമിക പാണ്ഡിത്യവും ആധുനിക വിജ്ഞാനവും ഒരുപോലെ സമന്വയിപ്പിച്ച് പൊതുസമൂഹത്തിന് വഴികാട്ടിയായ മഹത്്‌വ്യക്തിത്വമായിരുന്നു വിടപറഞ്ഞ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരെന്ന് സമസ്ത ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ് ലിയാര്‍ പറഞ്ഞു. ജില്ലാ ജംഇയത്തുല്‍ മുഅല്ലിമീന്‍ നോവോര്‍മയുടെ 40 ദിനങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ആലിക്കുട്ടി മുസ് ലിയാര്‍ അനുസ്മരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ?തീക്ഷ്ണമായ നിലപാടുകളിലും പുലര്‍ത്തിയ സൗമ്യതയും, വിജ്ഞാന തൃഷ്ണയും, ബഹുഭാഷാ നൈപുണ്യവും അദ്ദേഹത്തെ വേറിട്ട പണ്ഡിതശ്രേഷ്ഠനാക്കി. ദശാബ്ദങ്ങളോളം പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ അമരക്കാരനായി ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കുന്നതിലും സമസ്തയുടെ സംഘടനാ മികവിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ സമാനതകളില്ലാത്തതാണ്. ഹജ്ജ് കമ്മിറ്റി ഭാരവാഹിത്വം, അന്താരാഷ്ട്ര ഫിഖ്ഹ് കൗണ്‍സില്‍ അംഗത്വം തുടങ്ങിയ പദവികളിലൂടെ ദേശീയഅന്തര്‍ദേശീയ തലങ്ങളില്‍ കേരളത്തിന്റെ പണ്ഡിത പ്രഭ ശോഭിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ജില്ലാ പ്രസിഡണ്ട് കെ. വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. സമസ്ത ജില്ലാ ട്രഷറര്‍ എ കെ ഇബ്‌റാഹിം ഫൈസി പ്രാര്‍ഥന നടത്തി. ശൈഖുല്‍ ജാമിഅയുടെ അന്തര്‍ ദേശീയ മുഖം, ഇഷ്ടക്കാരുടെ സ്വന്തം കാക്കുപ്പ , വിനയാന്വിതനായ സെക്രട്ടറി ജനറല്‍ എന്നീ വിഷയങ്ങള്‍ യഥാക്രമം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ , ഉസ്മാന്‍ ഫൈസി അരിപ്ര , ഇബ്‌റാഹിം ഫൈസി പേരാല്‍ എന്നിവര്‍ അവതരിപ്പിച്ചു. പി സുബൈര്‍ ഹാജി കണിയാമ്പറ്റ, റിയാസ് ഫൈസി പാപ്ലശ്ശേരി, തൗഫീഖ് മുഹമ്മദ് ഹാജി സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും അബ്ദുറസാഖ് ദാരിമി ബീനാച്ചി നന്ദിയും പറഞ്ഞു, എ കെ മുഹമ്മദ് ദാരിമി വാകേരി, അശ്‌റഫ് ഫൈസി പനമരം, പി സൈനുല്‍ ആബിദ് ദാരിമി , അബ്ദുല്‍ മജീദ് അന്‍സ്വരി, ഇസ്മായില്‍ ദാരിമി, ജാബിര്‍ ഹൈതമി, മുസ്തഫ ദാരിമി, മുബാറകലി മിസ്ബാഹി , കെ പി അബൂബക്കര്‍ മൗലവി , നവാസ് ബാഖവി, ടി വി അബ്ദുറഹ് മാന്‍ ഫൈസി, അമീന്‍ ഹുദവി, പി.പി മുഹമ്മദ് മുസ് ലിയാര്‍, ഹബീബ് റഹ് മാന്‍ ദാരിമി, എം എ അയ്യൂബ്, ശഫീഖ് ഫൈസി, ശറഫുദ്ദീന്‍ ഫൈസി, മുഹമ്മദലി റഹ് മാനി, വി കെ അബ്ദുറഹ് മാന്‍ ദാരിമി തുടങ്ങിയവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി പണ്ഡിതശ്രേഷ്ഠരുടെ പരലോക മോക്ഷത്തിനായി മൗലിദ് , ഖുര്‍ആന്‍ പാരായണം എന്നിവ നടത്തി. സമാപനദുആ മജ്‌ലിസിന് സയ്യിദ് അഹ് മദ് സഈദ് ജിഫ് രി നേതൃത്വംനല്‍കി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബത്തേരി സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം:പ്രതിയായ പോലീസുകാരന്‍ പിടിയില്‍
  • കോഴിക്കോട്-ബത്തേരി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയില്‍ വയനാടിനെ ബന്ധിപ്പിക്കുന്ന സാധ്യതകള്‍ തേടും: മന്ത്രി ടി. സിദ്ദിഖ്
  • വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ സ്ത്രീകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം യാഥാര്‍ത്ഥ്യമാക്കണം: അഡ്വ. പി. കുഞ്ഞായിഷ
  • കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ടി സിദ്ദിഖ്
  • കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം: നിയമപരമായ പരിഹാരത്തിന് റിട്ട. ജഡ്ജിയെ നിയോഗിക്കും: മന്ത്രി ഷിബു ബേബി ജോണ്‍
  • കൃഷിനാശം സംഭവിച്ചശേഷം പണം ചെലവഴിക്കുന്നതിന് പകരം കാലാവസ്ഥാ ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം: മന്ത്രി ടി. സിദ്ദിഖ്
  • വനം വകുപ്പില്‍ ജില്ലാതല കമാന്‍ഡ് സെന്റര്‍ സജ്ജമാക്കും: മന്ത്രി ഷിബു ബേബി ജോണ്‍;വന്യമൃഗ ആക്രമണ ഇരകള്‍ക്കുള്ള പെന്‍ഷന്‍ പരിഗണനയില്‍
  • അന്താരാഷ്ട്ര കാപ്പി ദിനാചരണം; സംസ്ഥാനതല ആഘോഷം കല്‍പ്പറ്റയില്‍; സ്വാഗതസംഘം രൂപീകരിച്ചു
  • വയനാട്ടില്‍ സെപ്റ്റംബര്‍ ചൂട് കൂടുന്നു; 30°C കടന്ന് തുടര്‍ച്ചയായ ഏഴ് ദിവസം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show