OPEN NEWSER

Monday 21. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മാനന്തവാടി ബ്ലോക്കിലെ പള്ളിക്കല്‍ ഡിവിഷനില്‍ 28 ന് വോട്ടെടുപ്പ്

  • Mananthavadi
02 Sep 2026

മാനന്തവാടി: മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിലെ പള്ളിക്കല്‍ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28 ന് നടക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് നാളെ (സെപ്റ്റംബര്‍ 3) മുതല്‍ 10 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. നാമ നിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന സെപ്റ്റംബര്‍ 11 ന് നടത്തും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 14 നാണ്. സെപ്റ്റംബര്‍ 28 ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ സെപ്റ്റംബര്‍ 29 ന് രാവിലെ 10 ന് ആരംഭിക്കും. മാതൃകാ പെരുമാറ്റച്ചട്ടം സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എടവക ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പെരുമാറ്റച്ചട്ടം ബാധകമാണ്. ഓഗസ്റ്റ് 19 ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലെര.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റിലും ലഭിക്കും. സംസ്ഥാനത്ത് 38 തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 28 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ഒക്ടോബര്‍ ഒന്നിന് പൂര്‍ത്തീകരിക്കും. സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച വിവരങ്ങള്‍ ഒക്ടോബര്‍ 29 നകം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ശേഷാദ്രിനാഥന്‍ അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
  • സിസ്റ്റം ശരിയല്ല സാര്‍..!! വയനാട് ഗവ.മെഡിക്കല്‍ കോളേജിലെ സങ്കീര്‍ണ നടപടിക്രമങ്ങള്‍ രോഗികളെ വലയ്ക്കുന്നതായി പരാതി
  • ബത്തേരി സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം:പ്രതിയായ പോലീസുകാരന്‍ പിടിയില്‍
  • കോഴിക്കോട്-ബത്തേരി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയില്‍ വയനാടിനെ ബന്ധിപ്പിക്കുന്ന സാധ്യതകള്‍ തേടും: മന്ത്രി ടി. സിദ്ദിഖ്
  • വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ സ്ത്രീകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം യാഥാര്‍ത്ഥ്യമാക്കണം: അഡ്വ. പി. കുഞ്ഞായിഷ
  • കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ടി സിദ്ദിഖ്
  • കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം: നിയമപരമായ പരിഹാരത്തിന് റിട്ട. ജഡ്ജിയെ നിയോഗിക്കും: മന്ത്രി ഷിബു ബേബി ജോണ്‍
  • കൃഷിനാശം സംഭവിച്ചശേഷം പണം ചെലവഴിക്കുന്നതിന് പകരം കാലാവസ്ഥാ ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം: മന്ത്രി ടി. സിദ്ദിഖ്
  • വനം വകുപ്പില്‍ ജില്ലാതല കമാന്‍ഡ് സെന്റര്‍ സജ്ജമാക്കും: മന്ത്രി ഷിബു ബേബി ജോണ്‍;വന്യമൃഗ ആക്രമണ ഇരകള്‍ക്കുള്ള പെന്‍ഷന്‍ പരിഗണനയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show