OPEN NEWSER

Friday 07. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കല്‍പ്പറ്റ എച്ച്.ഐ.എം യു.പി. സ്‌കൂളില്‍ 'കളിയിടം' ഉദ്ഘാടനം ചെയ്തു

  • Kalpetta
06 Aug 2026

കല്‍പ്പറ്റ: കുട്ടികളുടെ സമഗ്രവികസനത്തിന് പ്രാധാന്യം നല്‍കി കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി. സ്‌കൂളില്‍ 'കളിയിടം' ഒരുക്കി. വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.വിദ്യാലയത്തിലെ കളിയിടം ശാരീരികക്ഷമതയ്‌ക്കൊപ്പം ആത്മവിശ്വാസവും കൂട്ടായ്മയും നേതൃത്വപാടവവും വളര്‍ത്തുന്നതിന് കളിയിടം  അവസരമാകുമെന്ന് അവര്‍ പറഞ്ഞു. ഉദ്ഘാടനചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ പയന്തോത്ത് മൂസ, പി.ടി.എ പ്രസിഡണ്ട് നവാസ് എം.പി, മദര്‍ പി.ടി.എ പ്രസിഡണ്ട് നിഷിദ, മജീദ് വട്ടക്കാരി, ഹുസൈന്‍ അമ്പിലേരി, സലീം വി.വി, ഫൈസല്‍ മുണ്ടോളി ,ഹസീന,റംഷീദ്  സി , പ്രധാനാധ്യാപകന്‍ അലി.കെ, ലെജി ജോണ്‍, സജ്‌ന.കെ.വി, സുബിന, സബാഹ് പി.പി, റഹൂഫ് തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികളുടെ ദൈനംദിന ജീവിതത്തില്‍ കായികപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കായികപരിപാടികളും നടന്നു. പി.ടി.എ. ഭാരവാഹികള്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • 200 ഗ്രാം കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയില്‍
  • വയനാട് ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 65 കുടുംബങ്ങള്‍
  • വന്യമൃഗശല്യം: ചിറക്കര എം.എം.സി യുവ കൂട്ടായ്മ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് നിവേദനം നല്‍കി
  • ലോക മുലയൂട്ടല്‍ വാരാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി
  • ലോക മുലയൂട്ടല്‍ വാരാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി
  • ത്രിതല പഞ്ചായത്തുകളുടെ വിവിധ പദ്ധതികള്‍ക്ക് 869 കോടിയുടെ അംഗീകാരം
  • ബൈരക്കുപ്പ പാലം നിര്‍മ്മാണത്തിന് കര്‍ണ്ണാടക സര്‍ക്കാരിന്റെ അനുമതി
  • വയനാട് ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 65 കുടുംബങ്ങള്‍
  • ട്രിപ്പിള്‍ അടിച്ചു സ്‌കൂട്ടറില്‍ കറക്കം; തടഞ്ഞ് പരിശോധിച്ചപ്പോള്‍ കയ്യില്‍ എം.ഡി.എം.എ ; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
  • ആനക്കാം പൊയില്‍ കള്ളാടി തുരങ്കപാത ജനപ്രതിനിധി സംഘം സന്ദര്‍ശിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show