ഹിപ്‌നോട്ടിസത്തില്‍ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കി മുസ്തഫ
ബത്തേരി: ഹിപ്‌നോട്ടിസം രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച് മുസ്തഫ പി വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന് അര്‍ഹനായി. ഹിപ്‌നോട്ടിസം വിഭാഗത്തില്‍ ആറു കാറ്റഗറിസി, ഹിപ്‌നോട്ടിക് ഗ്ലൂ അസിസ്റ്റന്‍ഷ്യ എന്നിവ വിജയകരമായി പ്രദര്‍ശിപ്പിച്ച് കൈകളില്‍ തീപ്പൊരി സ്പര്‍ശിക്കുന്ന പ്രകടനത്തിലൂടെയാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.ബത്തേരി ഓട്ടോ ജീവനക്കാരനായ മുസ്തഫ കോഴിക്കോട് പാതടിയ ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മൈന്‍ഡ് സ്‌പെഷ്യലിസ്റ്റ് ശെരീഫ് മണ്ണൂരിന്റെ കീഴിലാണ് ഹിപ്‌നോട്ടിസത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് എക്‌സ്‌പ്ലോറന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത മജീഷ്യനും മൈന്‍ഡ് ഡിസൈനറുമായ ആര്‍ കെ മലയത്തില്‍ നിന്ന് മെഡലും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി. കുപ്പാടി ഒന്നാം മയില്‍ സ്വദേശിയായ മുസ്തഫ, മൊയ്തീന്‍ കോയയുടെയും മാമിയുടെയും മകനാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
