ലഹരിക്കെതിരെ നോ പറയാം മാനന്തവാടി ജിയുപി സ്‌കൂളില്‍ ബോധവല്‍ക്കരണം നടത്തി
മാനന്തവാടി: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങള്‍ക്കെതിരെ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെയും ലഹരിവിരുദ്ധ ക്ലബിന്റെയും ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവല്‍ക്കരണ ക്ലാസും നടത്തി.വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജയശ്രീ പി, അതുല്യ ദാസ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ലഹരി വളര്‍ന്നുവരുന്ന തലമുറയെയും സമൂഹത്തെയുമാകമാനവും നശിപ്പിക്കുന്ന ഒന്നാണെന്ന് യോഗം വിലയിരുത്തി. അധ്യാപികമാരായ ലൗലി എ.എ, അനിന്‍ ജ്യോതി, വിജി വി.ആര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
