OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയോജന സ്‌നേഹയാത്ര നടത്തി

  • Kalpetta
27 Jun 2026

കമ്പളക്കാട്: കമ്പളക്കാട് കെലക്ട്രോണ്‍ വളവ് ഒന്നാം മയില്‍ ജുമാ മസ്ജിദിന്റെ കീഴിലുള്ള 70 വയസ്സിന് മുകളിലുള്ള വയോജനങ്ങളെ ഉള്‍പ്പെടുത്തി ഇസ്സത്തുല്‍ ഇസ്ലാം സംഘം സൗത്ത് സോണല്‍ കമ്മിറ്റി, കമ്പളക്കാട് സംഘടിപ്പിച്ച 'വയോജന സ്‌നേഹയാത്ര' ശ്രദ്ധേയമായി. സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സന്തോഷവും കൂട്ടായ്മയും ആത്മീയ ഉണര്‍വും സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച യാത്രയില്‍ 100 യാത്രികര്‍ പങ്കെടുത്തു. ഇതില്‍ 53 പുരുഷന്മാരും 47 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്.രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളിലായി സംഘടിപ്പിച്ച യാത്രയില്‍ യാത്രികര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. മുതിര്‍ന്നവര്‍ക്കായി ഒരുക്കിയ ഈ യാത്ര സൗഹൃദത്തിന്റെയും കരുതലിന്റെയും സ്‌നേഹത്തിന്റെയും മനോഹരമായ അനുഭവമായി മാറി.

യാത്രയ്ക്ക് സൗത്ത് സോണല്‍ കമ്മിറ്റി ഭാരവാഹികളായ പി.ടി. അഷ്‌റഫ് ഹാജി, പി.സി. ഇബ്രാഹിം ഹാജി, അബ്ദുല്‍ ഷുക്കൂര്‍ ഹാജി, വി.പി. അബ്ദുല്‍ സലീം, പി.പി. കാസിം, വി.പി. ഹാരിസ്, ജംഷീദ് കിഴക്കയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

യാത്രയുടെ ആത്മീയ നേതൃത്വത്തിന് കമ്പളക്കാട് ടൗണ്‍ ജുമാ മസ്ജിദ് ഖത്തീബ് ഉവൈസ് വാഫി മറ്റത്തൂര്‍, കെലക്ട്രോണ്‍ വളവ് ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് കുട്ടി ഹസനി എന്നിവര്‍ നേതൃത്വം നല്‍കി. അവരുടെ സാന്നിധ്യവും മാര്‍ഗനിര്‍ദേശവും യാത്രയ്ക്ക് കൂടുതല്‍ ആത്മീയ ഭംഗി പകര്‍ന്നു.

വനിതാ യാത്രികരുടെ ബസില്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ച റഹിയാനത്ത്, ബഷീര്‍, മുഹ്‌സിന, ഫൗസിയ എന്നിവരുടെ സേവനവും പ്രത്യേകം ശ്രദ്ധേയമായി. യാത്രികരുടെ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിലും സന്തോഷകരമായ യാത്രാനുഭവം ഒരുക്കുന്നതിലും ഇവര്‍ സജീവ പങ്കുവഹിച്ചു.

'തികച്ചും വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമായ അനുഭവമായിരുന്നു വയോജന സ്‌നേഹയാത്ര' എന്നാണ് യാത്രയില്‍ പങ്കെടുത്ത അംഗങ്ങള്‍ അഭിപ്രായപ്പെട്ടത്. മുതിര്‍ന്നവരുടെ മുഖത്തെ സന്തോഷവും സംതൃപ്തിയും പരിപാടിയുടെ വിജയത്തിന് അടയാളമായി മാറി.

ഇത്തരത്തിലുള്ള സാമൂഹികവും മാനുഷികവുമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന് ജൂണ്‍ 30വരെ അവസരം
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ബൈരക്കുപ്പ പാലം ഉടന്‍ യാഥാര്‍ത്ഥ്യമാകും: എം.പി പ്രിയങ്ക ഗാന്ധി വാദ്ര
  • മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥനത്ത് നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു; ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show