OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബാലന്‍ സിനിമയുടെ ചിത്രീകരണത്തിനായി നിര്‍മ്മിച്ച കുണ്ടുപാടിയിലെ ബസ്സ്‌റ്റോപ്പ് ശ്രദ്ധേയമാകുന്നു

  • S.Batheri
27 Jun 2026

പുല്‍പ്പള്ളി: വനഗ്രാമമായ ചേകാടി റോഡിലെ കുണ്ടുപാടിയിലെ ബസ് സ്‌റ്റോപ്പ് ഗ്രാമവാസികള്‍ക്ക് ഏറെ പ്രിയങ്കരമായി മാറുന്നു. മൂന്ന് മാസം മുമ്പ് സിനിമ ചിത്രീകരണത്തിനായി താല്‍കാലികമായി നിര്‍മ്മിച്ച ബസ്സ്‌റ്റോപ്പ് പിന്നിട് പ്രേദേശത്തെ നാട്ടുകരുടെ ആവശ്യത്തെ തുടര്‍ന്ന് സിനിമാപ്രവര്‍ത്തകര്‍ പൊളിക്കാതെ മടങ്ങുകയായിരുന്ഥ .സിനിമ ചിത്രീകരണത്തിന് വേണ്ടി മാത്രം നിര്‍മ്മിച്ച ബസ്സ്‌റ്റോപ്പ് നാടിന്റെ ആവശ്യത്തിനും സഞ്ചാരികളുടെ കാതുകത്തിനും ഇടമായി മാറിയിരിക്കുകയാണ്. ബാലന്‍ എന്ന സിനിമയിലെ ചിത്രികരണത്തിന് വേണ്ടിയാണ് ചേകാടി റോഡിലെ കുണ്ടുപാടിയില്‍ ബസ്സ്‌റ്റോപ്പ് നിര്‍മ്മിച്ചത്. പച്ചപ്പിന്റെ പുതപ്പണിഞ്ഞ കാനനപാതയുടെ അരികില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ ബസ്സ്‌റ്റോപ്പ് സമുഹമാധ്യമങ്ങളിലും ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്നത്.ഇതോടെ ചേകാടി കാണാനെത്തുന്ന സഞ്ചാരികള്‍ ബസ് സ്‌റ്റോപ്പിനെ പറ്റി കേട്ടറിഞ്ഞ് കുണ്ടുപാടി ബസ്സ്‌റ്റോപ്പിലെത്തി ഫോട്ടോയെടുത്ത് മടുങ്ങുന്നത്.

 വനം വകുപ്പിന്റ അധീനതയിലുള്ള സ്ഥലത്താണ് ബസ്സ്‌റ്റോപ്പ് എങ്കിലും പ്രദേശവാസികളുടെ ആവശ്യത്തെ തുടര്‍ന്ന് ബസ്സ്‌റ്റോപ്പ് നിലനിര്‍ത്തിയത്. മൂന്നോളം ബസുകള്‍ സര്‍വ്വീസ് നടത്തുന്ന കാനനപാതയാണിത്. ബസ്സ്‌റ്റോപ്പ് നിര്‍മ്മിച്ചതോടെ ഉന്നതിക്കാര്‍ക്ക് മഴ നനയാതെ കയറി നില്‍ക്കാന്‍ കഴിയും. മുമ്പ് താല്‍കാലികമായി ഉണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു. ഒരു മാസത്തേളം ബാലന്‍ സിനിമ ഷുട്ടി ഗ് ഈ മേഖലയിലായിരുന്നു. പ്രദേശത്തെ ഉന്നതിയിലെ നിരവധി പേര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടന്ന് ഉന്നതിക്കാര്‍ പറഞ്ഞു. കുറുവ ദ്വീപും ചേകാടിയും  കണ്ട് മടങ്ങുന്ന നിരവധി സഞ്ചാരികള്‍ കുണ്ടു പാടി ബസ്സ്‌റ്റോപ്പ് കാണാനെത്തിയതോടെ ഇവിടെ സഞ്ചാരികളുടെ തിരക്കേറി




advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന് ജൂണ്‍ 30വരെ അവസരം
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ബൈരക്കുപ്പ പാലം ഉടന്‍ യാഥാര്‍ത്ഥ്യമാകും: എം.പി പ്രിയങ്ക ഗാന്ധി വാദ്ര
  • മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥനത്ത് നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു; ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show