ശ്രീനാരായണ ബാലവിഹാര്‍ സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം; സംഘാടക സമിതി രൂപീകരിച്ചു.
പുല്‍പ്പള്ളി: ശ്രീനാരായണ ബാലവിഹാര്‍ സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷം ' സുവര്‍ണ്ണായനം'ത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപവത്കരണ യോഗം പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കലാരാജ് ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ പി.എന്‍. ശിവന്‍, കെ.ആര്‍. ജയരാജ്, പ്രഥമാധ്യാപിക കെ.ജി. മിധു, വി.കെ. ഷിബിന്‍, അരവിന്ദ് സി.പ്രസാദ്, പി.എം. മനൂപ്, സ്മിത സന്തോഷ്, അജേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണജൂബിലി ആഘോഷ പരിപാടികള്‍ക്ക് രൂപംനല്‍കി.
ഭാരവാഹികള്‍: പി.എന്‍. ശിവന്‍ (ചെയര്‍), പി.എം. മനൂപ് (വര്‍ക്കിങ് ചെയര്‍), വി.കെ. ഷിബിന്‍, കെ.ജി. അരുണ്‍, ടി.ആര്‍. അനില്‍കുമാര്‍, സാബീഷ് ശിവന്‍ ( വൈസ് ചെയര്‍), കെ.ആര്‍. ജയരാജ് (ജന. കണ്‍), എം.കെ. രാജേഷ് (കണ്‍), ഇ.കെ. അജേഷ്‌കുമാര്‍, മോഹനന്‍ കാവുംപറമ്പില്‍, ടി.ജെ. അനൂപ്, ദേവരാജന്‍ (ജോ. കണ്‍), കെ.ജി. മിധു (ട്രഷ).
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
