തണുത്തുവിറച്ച് വയനാട്; നാല് വര്‍ഷത്തിനിടെ കൂടുതല്‍ തണുപ്പ് അനുഭവപ്പെട്ടത് 2017ല്‍

മാനന്തവാടി:സാധാരണ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ജില്ലയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത് അധിരൂക്ഷമായ ശൈത്യം .കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെട്ടതും ഏറ്റവും കൂടുതല്‍ ദിവസം ശൈത്യം നീണ്ട് നില്‍ക്കുന്നതും 2017 അവസാന ആഴ്ചയിലും 2018 ആദ്യ വാരത്തിലുമാണെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.2017 ഡിസംബര്‍ 30 നാണ് 4 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.13.2 ഡിഗ്രി സെല്‍ഷ്യസാണ് താപനില ഈ ദിവസം രേഖപ്പെടുത്തിയത്.
2014ല്‍ ഡിസംമ്പര്‍ 18 ന് 13.8 ഡിഗ്രി സെല്‍ഷ്യസാണ് താപനിലയെങ്കില്‍ 2015 ഡിസംമ്പര്‍ 31 ന് 13.8 ഡിഗ്രിയും 2016 ഡിസംമ്പര്‍ 31 ന് 13.12 ഡിഗ്രിയുമായിയിരുന്നു താപനില.2017ല്‍ ഡിസംമ്പര്‍ 15ന് ശേഷം 15 ഡിഗ്രിയില്‍ താഴെയായിരുന്നു താപനില ഇത് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് അടുത്ത ഒരാഴ്ച കൂടി ജില്ലയില്‍ 17 ഡിഗ്രി മുതല്‍ 14 ഡിഗ്രി വരെ താപനില നില നില്‍ക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സാധാരണ ഗതിയില്‍ ജില്ലയില്‍ നവംമ്പര്‍ പകുതി മുതല്‍ ആരംഭിക്കുന്ന ശൈത്യം ഡിസംമ്പറോട് കൂടി അവസാനിക്കുകയാണ് പതിവ്.
എന്നാല്‍ 2017ല്‍ ഡിസംമ്പര്‍ പകുതിയോടെ ആരംഭിച്ച അതിശൈത്യം 2018 ജനുവരി പകുതി വരെ നീണ്ട് നില്‍ക്കുമെന്നാണ് സൂചന. അതെ സമയം ക്രമം തെറ്റിയുള്ള അതിശൈത്യവും ദീര്‍ഘ ദിവസം ശൈത്യം നീണ്ട് നില്‍ക്കുന്നതും കാര്‍ഷിക വിളകളെ പ്രതികൂലമായി ബാധിക്കുമെന്നും ശൈത്യം ദീര്‍ഘനാള്‍ നീണ്ട് നില്‍ക്കുന്നത് കടുത്ത ചൂടിന് കാരണമായേക്കുമെന്നുമാണ് വിദഗ്ധര്‍ ചൂണ്ടി കാട്ടുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms