മതിയായ രേഖകളില്ലാതെ കടത്തിയ 36 ലക്ഷം രൂപ പിടികൂടി
തോല്‍പ്പെട്ടി: വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും, തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ബിജുവും സംഘവും തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെ മതിയായ രേഖകകളില്ലാതെ ലോറിയില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപ പിടികൂടി. പണം കടത്തിയ അടിവാരം നൂറാംതോട് കാരാട്ട് ചാലില്‍ ജമാല്‍ (45) നെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. ലോറിയുടെ ടൂള്‍ ബോക്‌സിനുള്ളില്‍ പ്ലാസ്റ്റിക് ചാക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ലോറിയും പണവും കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി. തിരുനെല്ലി എസ്.ഐ സജിമോന്‍, എ.എസ്.ഐ മെര്‍വിന്‍, സി.പി.ഒ മാരായ അഖില്‍, അനീഷ്, മാനന്തവാടി എസ്.ഐ രതീഷ് എന്‍.ഡി, സി.പി.ഒ മാരായ ഷിജു, ശ്രീജേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
